കല്‍പ്പറ്റ: വയനാട്ടില്‍ ഏഴു വയസ്സുകാരന് കരങ്ങു പനി. ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ കുട്ടിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്. ഈ വര്‍ഷം ഇതുവരെ 28 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിക്കുകയും മൂന്ന് പേര് മരിക്കുകയും ചെയ്തിരുന്നു.
എട്ടുപേര്‍ ഈ കാലയളവില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സ തേടി. കുരങ്ങു പനിക്കെതിരെയുള്ള കുത്തിവെപ്പ് മൂന്ന് ഡോസ് കുരങ്ങ് പനി ബാധിത മേഖലയില്‍ ഉള്ള എല്ലാവരും സ്വീകരിക്കണമെന്നും ഒന്നോ രണ്ടോ ഡോസ് മാത്രം എടുത്തത് കൊണ്ട് പൂര്‍ണ സംരക്ഷണം ലഭിക്കില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു.
ജില്ലയില്‍ ആവശ്യത്തിന് കുരങ്ങുപനി വാക്സിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: