ന്യൂദല്‍ഹി: കേരളം നമ്പര്‍ വണ്‍ എന്നുകാണിക്കാനായി കൊറോണ കേസുകള്‍ കുറച്ചു കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേസുകള്‍ കുറച്ചു കാണിച്ച് സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിക്കുകയാണ്.
കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സാമൂഹിക വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തു നിന്നു വന്നവരും ആണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. വീഴ്ച മറയ്ക്കുന്നതിനായി പ്രവാസികളെ കരുവാക്കുകയാണ് സര്‍ക്കാര്‍. സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചു കാണിച്ചത്. പരിശോധനയുടെ കാര്യത്തില്‍ രാജ്യത്ത് 26-ാം സ്ഥാനത്താണ് കേരളമെന്നും അദേഹം വ്യക്തമാക്കി.
പ്രവാസികള്‍ക്ക് പതിനാലു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് വേണമെന്നു കേന്ദ്രം നിര്‍ദേശിച്ചപ്പോള്‍ ഏഴു ദിവസം മതിയെന്നാണ് കേരളം പറഞ്ഞത്. ഹോം ക്വാറന്റൈന് കേരളം വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും ലോകം അത് അംഗീകരിച്ചതാണെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോള്‍ ഹോം ക്വാറന്റൈന് വ്യാപകമായി ലംഘിക്കപ്പെടുകയാണ്. നാനൂറു കേസുകളാണ് ഇതുവരെ എടുത്തത്. ഹോം ക്വാറന്റൈന് എന്ന കേരള മോഡല്‍ ഫലപ്രദമല്ലെന്നാണ് അതിനര്‍ത്ഥം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാര്‍ ചിത്രീകരിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കണം. മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്. ഏപ്രിലില്‍ തന്നെ 30 ഓളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. സംസ്ഥാന സ്വന്തം വീഴ്ചകള്‍ മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കരുത്.
പെയ്ഡ് ക്വാറന്റീനിലും പ്രവാസികളെ കമ്പളിപ്പിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വീഴ്ചകള്‍ പ്രവാസികളുടെ മുകളില്‍ കെട്ടിവച്ച് തടി തപ്പാന്‍ നോക്കണ്ട. ഹോം ക്വാറന്റീന് പരാജയമെന്ന് തെളിഞ്ഞു. പ്രവാസികളെ തിരികെ എത്തിക്കാന്‍ സംസ്ഥാനം ഉല്‍സാഹിക്കുന്നില്ല. കൂടുതല്‍ പ്രവാസികളെ എത്തിക്കാന്‍ സംസ്ഥാനം തടസം നില്‍ക്കുന്നുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: