കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 251 പേര് ഉള്‍പ്പെടെ 7549 പേര് നിരീക്ഷണത്തില്‍ ഉള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 27,468 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 25 പേര് ഉള്‍പ്പെടെ 62 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 53 പേര് മെഡിക്കല്‍ കോളേജിലും ഒന്‍പത് പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്— സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 15 പേര് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.
ഇന്നലെ 91 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 3810 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3754 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3557 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 56 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ 25 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 13 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഏഴു പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും അഞ്ചു പേര് കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ മൂന്നു മലപ്പുറം സ്വദേശികളും രണ്ടു കാസര്‍ഗോഡ് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ജില്ലയില്‍ ഇന്നലെ വന്ന 21 പേര് ഉള്‍പ്പെടെ ആകെ 1083 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 418 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 649 പേര് വീടുകളിലും ആണ്. 16 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 103 പേര് ഗര്‍ഭിണികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: