ലഖ്നൗ: നൂറ്റാണ്ടുകളായി ഹിന്ദുക്കളുടെ അഭിലാഷമായിരുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ഉജ്വല തുടക്കം. രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതായി രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് മഹന്ത് നൃത്യ ഗോപാല്‍ ദാസ് പ്രഖ്യാപിച്ചു. രാംലല്ലയില്‍ പൂജ നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം രാമജന്മഭൂമിയില്‍ എത്തുന്നത്.
സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കി ഭൂമി നിരപ്പാക്കുന്ന ജോലികള്‍ നേരത്തെ തുടങ്ങിയിരുന്നു.67 ഏക്കറില്‍ 270 അടി ഉയരത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. നാഗരശൈലിയിലാണ് ഇത് പണിയുക. കാശി വിശ്വനാഥ ക്ഷേത്രമാണ് നിലവില്‍ നാഗരശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രം.
രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി അയോധ്യയിലെ രാം ലല്ല (രാമവിഗ്രഹം) വിഗ്രഹം മാറ്റി സ്ഥാപിച്ചിരുന്നു. താത്കാലിക കൂടാരത്തില്‍ നിന്ന് ക്ഷേത്രനിര്‍മ്മാണം നടക്കുന്നതിന് സമീപത്ത് പ്രത്യേകം നിര്‍മ്മിച്ച സ്ഥലത്തേക്ക് പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹം മാറ്റിയത്. 1992 ഡിസംബര്‍ 6 ന് ശേഷം ആദ്യമായാണ് വിഗ്രഹം മാറ്റി സ്ഥാപിച്ചത്.
നൂറ്റാണ്ടോളം നീണ്ട അയോധ്യ ഭൂമിതര്‍ക്കം അവസാനിപ്പിച്ച് കഴിഞ്ഞ നവംബറിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. നിര്‍ണായകമായ വസ്തു തര്‍ക്കം ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് കോടതി പരിഹരിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുന്‍പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്നും എന്നാല്‍ ഇത് ഇസ്ലാമികമായ ഒരു നിര്‍മ്മിതിയല്ലെന്നും നിരീക്ഷിച്ചു.
ഇതിനിടെയാണ് അയോധ്യ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തത്. അഞ്ച് അടി ഉയരമുള്ള ശിവലിംഗം, ഏഴ് കരിങ്കല്‍ തൂണുകള്‍, ആറ് ചെങ്കല്‍ തൂണുകള്‍, ദേവീ ദേവന്മാരുടെ പൊട്ടിയ വിഗ്രഹങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന്രെ നിര്‍ണായക തെളിവുകള്‍ . അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ഖനനത്തില്‍ കണ്ടു കിട്ടിയത് നിരവധി തകര്‍ക്കപ്പെട്ട വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ഇന്നലെ തര്‍ക്കഭൂമിയില്‍ നടന്ന ഖനനത്തില്‍, അഞ്ചടി ഉള്ള കൂറ്റന്‍ ശിവലിംഗം, പകുതി തകര്‍ത്ത നിലയില്‍ ദേവിദേവന്മാരുടെ വിഗ്രഹങ്ങള്‍, കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഏഴു തൂണുകള്‍ എന്നിവയാണ്
ബാബറി മസ്ജിദ്, ക്ഷേത്രം തകര്‍ത്തു തന്നെയാണ് നിര്‍മ്മിച്ചത് എന്നുള്ള ചരിത്രകാരന്മാരുടെ നിഗമനത്തിന് പൂര്‍ണ്ണ സാക്ഷ്യം നല്‍കുന്നതാണ് ലഭിച്ച ഈ നൂറ്റാണ്ടുകളായി മണ്മറഞ്ഞു കിടന്നിരുന്ന തെളിവുകള്‍.കൂറ്റന്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായി ആഴത്തില്‍ അടിത്തറ ഉറപ്പിക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് സുപ്രീംകോടതി വിധി ഊട്ടിയുറപ്പിക്കുന്ന തെളിവുകള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത്.
2019 നവംബര്‍ 9 നാണ് അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. വിധിയ്ക്കെതിരെ സമര്‍പ്പിച്ച 18 പുന:പരിശോധന ഹര്‍ജികളും സുപ്രീം കോടതി ഡിസംബര്‍ 12 ന് തള്ളിയിരുന്നു.തര്‍ക്ക സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതിനായി ഒരു ട്രസ്റ്റി ബോര്‍ഡ് രൂപീകരിക്കുന്നതിന് മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം പദ്ധതി രൂപീകരിക്കണം, മുസ്ലീങ്ങള്‍ക്ക് പള്ളി പണിയുന്നതിനായി പകരം സ്ഥലം അനുവദിക്കണം, നിര്‍മോഹി അഖാഡയ്ക്ക് പുരോഹിതാവകാശം നല്‍കാനാകില്ല. ഇവരുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ല, 2.77 ഏക്കര്‍ തര്‍ക്ക ഭൂമി മുഴുവന്‍ ക്ഷേത്ര നിര്‍മാണത്തിനായി വിട്ടു നല്‍കണം, അഞ്ച് ഏക്കര്‍ വരുന്ന അനുയോജ്യമായ പകരം സ്ഥലം പള്ളി സ്ഥാപിക്കുന്നതിന് നല്‍കണം. സുന്നി വഖഫ് ബോര്‍ഡിനാണ് ഈ ഭൂമി നല്‍കേണ്ടത്, തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി തെറ്റാണ്, ഷിയ വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ല, ബാബ്റി മസ്ജിദ് നിര്‍മിച്ചത് ഒഴിഞ്ഞ സ്ഥലത്തല്ല മറിച്ച് ഒരു നിര്‍മിതിക്ക് മുകളിലാണെന്ന് പുരാവസ്തു തെളിവുകള്‍ പറയുന്നു. എന്നാല്‍ പള്ളി പണിയുന്നതിനായി ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയോ എന്ന് കണ്ടെത്താനായിട്ടില്ല എന്നിവയാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയിലെ പ്രധാന കാര്യങ്ങള്‍.
അയോധ്യയിലെ തര്‍ക്കമന്ദിര സ്ഥാനത്ത് വലിയ ക്ഷേത്രം നിലനിന്നിരുന്നെന്നും അതിനു ശാസ്ത്രീയ തെളിവുകളുണ്ടെന്നും പുരാവസ്തു ഗവേഷകനും മലയാളിയുമായ കെ.കെ. മുഹമ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നോര്‍ത്ത് മുന്‍ റീജ്യനല്‍ ഡയറക്റ്റര്‍ കൂടിയാണ് അദ്ദേഹം. 1976-77 കാലഘട്ടത്തില്‍ അയോധ്യയില്‍ ആദ്യത്തെ ഖനനം നടത്തിയ പുരാവസ്തു ഗവേഷകരുടെ സംഘത്തില്‍ അംഗം കൂടിയായിരുന്നു മുഹമ്മദ്. അയോധ്യയിലെ മുസ്ലീങ്ങള്‍ സ്വമേധയാ ഭൂമി കൈമാറണമെന്നാണു തന്റെ നിലപാടണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നേരത്തേ അനുവദിച്ച് അഭിമുഖത്തില്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
ലോക്ഡൗണോ കൊറോണയോ രാമക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവന നല്‍കുന്നതിന് വിശ്വാസികള്‍ക്ക് തടസ്സമായില്ല. 4.60 കോടി രൂപയാണ് ലോക്ഡൗണ്‍ കാലത്ത് മാത്രം സ്വരൂപിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: