Categories: Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കൂ) 52

ശ്വശ്രൂനിര്‍ഗച്ഛോക്തിന്യായഃ

കശ്ചിത് പ്രാചീനഃ ഗ്രാമഃ ആസീത്. തസ്മിന്‍ ഗ്രാമേ ഏകം കുടുംബം ആസീത്.

കുടുംബേ സര്‍വ്വേപി പരിവാരാഃ ആസന്‍.

ഏകദാ കോപി ഭിക്ഷുകഃ ഗൃഹദ്വാരം ആഗതവാന്‍. തത്ര പ്രവ്യത്തം സംഭാഷണം പഠാമഃ (ഒരു പ്രാചീനമായ ഗ്രാമമുണ്ടായിരുന്നു. അവിടെയുള്ള ഒരു കൂട്ടുകുടുംബം. കുടുംബത്തില്‍ എല്ലാവിധ അംഗങ്ങളും ഉണ്ട്.ഒരിക്കല്‍ ഒരു ഭിക്ഷക്കാരന്‍ അവിടെ വന്നു. അവിടെയുണ്ടായ സംഭാഷണം വായിക്കാം)

ഭിക്ഷുകഃ- ഭവതി ഭിക്ഷാം ദേഹി . ഭിക്ഷാം ദേഹി. (ഭിക്ഷതരണേ. അമ്മാ ഭിക്ഷ തരണേ)

സ്‌നുഷാഃ- കിം ഭോഃ കഃ ഭവാന്‍? യാചകഃ വാ? (ആരാണ്?  ഓ… പിച്ചക്കാരനോ)

ഭിക്ഷുകഃ- അംബ! കിമപി ദദാതു. (അമ്മേ! എന്തെങ്കിലും തരൂ)

സ്‌നുഷാ- (ഉച്ചൈഃ) കിമപി നാസ്തി. ഗച്ഛ. അന്യത് ഗൃഹം ഗച്ഛ. (ഉറക്കെ) ഒന്നുമില്ല. പൊയ്‌ക്കോ. വേറെ വീട്ടില്‍ പോയ്‌ക്കോ)

നിരാശാം ഭൂത്വാ ഗച്ഛന്‍ ഭിക്ഷുകം ഗൃഹനാഥാ ശ്വശ്രൂ മാര്‍ഗമധ്യേ ദൃഷ്ടവതീ. (നിരാശയോടെ പോകുന്ന ഭിക്ഷക്കാരനെ അമ്മായിയമ്മ വഴിയില്‍ കണ്ടു.)

ശ്വശ്രൂ- പുത്ര യാചക! ഭവാന്‍ മമ ഗൃഹാദാഗച്ഛതി? (മോനേ! എന്റെ വീട്ടില്‍ നിന്നാണോ നീ വരുന്നത്?)

ഭിക്ഷുകഃ-  ആം തസ്മാത് ഗൃഹാത് (അതെ. ആ വീട്ടില്‍ നിന്ന്)

ശ്വശ്രൂ- ഭവാന്‍ ഭിക്ഷാര്‍ത്ഥം ആഗതവാന്‍ വാ? കിം ഭിക്ഷാ തേ കിമപി ലബ്ധാ? (താന്‍ ഭിക്ഷയാചിച്ച് വന്നതാല്ലെ? എന്നിട്ട് വല്ലതും കിട്ടിയോ?)

ഭിക്ഷുകഃ- നാസ്തി നാസ്തി. കിമപി ന പ്രാപ്തം (ഇല്ല ഇല്ല. ഒന്നും കിട്ടിയില്ല)

ശ്വശ്രൂ- ഏവം വാ? ആഗച്ഛതു. ആഗച്ഛതു. (അങ്ങനെയാണോ. വരൂ വരൂ)

ഭിക്ഷുകഃ- ആം അംബ! ആഗച്ഛാമി. കിമപി ഖാദ്യം വാ പേയം വാ ദദാതു (ശരിയമ്മേ. വരാം. എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ തരണേ)

ശ്വശ്രൂ- തിഷ്ഠതു തത്ര (ഉച്ചൈഃ) അധുനാ ജാനാതു. അഹം അസ്യ ഗൃഹസ്യ അധികാരീ .ഭിക്ഷാ നാസ്തി ഇതി വക്തും മമ സ്‌നുഷായാഃ അധികാരഃ നാസ്തി. മമ ഏവ അധികാരഃ അതഃ ശ്രുണോതു ‘ഭിക്ഷാ നാസ്തി. ഗൃഹാന്തരം യാഹി.’

(അവിടെ നില്‍ക്ക്. നീ മനസ്സിലാക്കിക്കോ. ഈ വീടിന്റെ ഗൃഹനാഥ ഞാനാണ്. ഭിക്ഷയില്ലെന്നു പറയാന്‍ എനിക്കാണ് അധികാരം. മരുമകള്‍ക്കല്ല. അതു കൊണ്ട് കേട്ടോളൂ ഇവിടെ ഒന്നുമില്ല. പൊയ്‌ക്കോ വേറെവീട്ടിലേക്ക് )

സന്ദേശഃ

ഇമാം ഘടനാമാശ്രിത്യ പ്രവൃത്തഃ ന്യായഃ ശ്വശ്രൂനിര്‍ഗച്ഛന്യായഃ ഇതി പ്രസിദ്ധിഃ. യദ്യപി ഇദാനീം താദൃശാഃ പരിവാരാഃ യാചകാഃ സ്‌നുഷാ ശൂശ്രൂഃ വാ വിരളാഃ സന്തി തഥാപി ഏഷഃ മനോഭാവഃ സമാജേ ജനമാനസേഷു ച വര്‍ത്തത ഏവ. വിശിഷ്യ സര്‍വ്വകാരീയ  കാര്യായലേഷു തഥാ രാജനൈതിക മണ്ഡലേ ച. അസ്മാഭിഃ  ദൗര്‍ബല്യമിദം പരിത്യജ്യ അവശ്യം ഉപരി ആഗന്ത്യവ്യമേവ. (ഈ സംഭവമാണ് ശ്വശ്രു നിര്‍ഗച്ഛന്യായത്തിന്റെ അടിസ്ഥാനവും പ്രസിദ്ധിയും. ഇന്ന് ഇത്തരം ആള്‍ക്കാര്‍ സമൂഹത്തിലില്ലെങ്കിലും ചില സര്‍ക്കാര്‍ ഓഫീസിലും രാഷ്‌ട്രീയ രംഗത്തും മറ്റും കാണാം. നമുക്ക് ഈ ദുര്‍ബല ചിന്തയവസാനിപ്പിച്ച് മുന്നോട്ട് പോവാം)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക