രാജ്യാന്തര സമൂഹം ‘ശ്വാസാഹാരി’ എന്നു വിശേഷിപ്പിച്ചിരുന്ന ഗുജറാത്ത് മെഹ്‌സാനയിലെ ചരോഡ് ഗ്രാമക്കാരനായ യോഗി പ്രഹ്‌ളാദ് ജാനി സമാധിയായി. ചുവന്ന പട്ടു ധരിക്കുന്ന ജാനിയെ ‘മാതാജി’ എന്നാണു വിശ്വാസികള്‍ വിളിച്ചിരുന്നത്. 72 വര്‍ഷമായി വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയും ജീവിച്ചിരുന്ന പ്രഹ്ലാദ് ജാനി നാടിന് വലിയ അത്ഭുതമായിരുന്നു. 18 വയസ്സുമുതലുള്ള അദ്ദേഹത്തിന്റെ ജീവിതം ലോകത്തിന് തന്നെ വലിയ പാഠപുസ്തകമാണ്. മാതാജി’ എന്നും ‘ചുന്‍രിവാല മാതാജി’ എന്നും അദ്ദേഹം അറിയപ്പെടുന്നു. അംബാദേവിയുടെ അനുഗ്രഹത്താലാണ് തന്റെ ജീവന്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ചരട ഗ്രാമത്തില്‍ 1929 ഓഗസ്റ്റ് 13ന് പ്രഹ്ളാദ് ജാനി ജനിച്ചു. തന്റെ ഏഴാമത്തെ വയസ്സില്‍ അദ്ദേഹം, വീട് വിട്ട് ഏകാന്തനായി കാട്ടില്‍ താമസിക്കാനായി പോയി. പന്ത്രണ്ടാം വയസ്സില്‍ ജാനി ആത്മീയാനുഭവം നേടിയതായി പറയപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം അംബയുടെ അനുയായിയായി. അന്നുമുതല്‍, സാരി പോലുള്ള ചുവന്ന വസ്ത്രവും ആഭരണങ്ങളും തോളില്‍ നീളമുള്ള മുടിയില്‍ ചുവപ്പുനിറത്തിലുള്ള പുഷ്പങ്ങളും ധരിച്ച് അംബയിലെ ഒരു സ്ത്രീ ഭക്തയായി വസ്ത്രം ധരിക്കാന്‍ അദ്ദേഹം ആരംഭിച്ചു
മുന്‍ രാഷ്‌ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ.അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ജാനിയില്‍ പഠനം നടത്തിയിട്ടുണ്ട്. ശ്വാസം മാത്രം കഴിച്ച് ഒരാള്‍ക്ക് ഇത്രയും കാലം ജീവിക്കാനാകുമോ എന്ന സംശയത്താല്‍ ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ ചെടികളെക്കുറിച്ചും പഠനം നടന്നിരുന്നു. പ്രത്യേകതയൊന്നും കണ്ടെത്താനായില്ലപ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ, ശരീര ശാസ്ത്രവും അനുബന്ധങ്ങളും നിരീക്ഷിക്കുന്ന ഡിഐപിഎഎസ് എന്നിവര്‍ 2010ല്‍ പ്രഹ്ളാദ് ജാനിയില്‍ വിശദപഠനം നടത്തി. 15 ദിവസത്തേക്കു യോഗിയുടെ മുഴുവന്‍ ജീവിതവും ക്യാമറയില്‍ നിരീക്ഷിച്ചായിരുന്നു പഠനം. ഈ ദിവസമത്രയും അദ്ദേഹം അന്നമോ വെള്ളമോ കഴിക്കാതെയാണ് കഴിച്ചുകൂട്ടിയതെന്ന് പറയപ്പെടുന്നു. ജാനിയെക്കുറിച്ച് രണ്ട് നിരീക്ഷണ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഒന്ന് 2003 ലും മറ്റൊന്ന് 2010 ലും. ഈ രണ്ട് പഠനങ്ങളും നടത്തിയത് അഹമ്മദാബാദിലെ സ്റ്റെര്‍ലിംഗ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ ഷാ ആയിരുന്നു. പരീക്ഷണ കാലഘട്ടത്തില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ആരോഗ്യകരമായി ജീവിക്കാനുള്ള ജാനിയുടെ കഴിവ് രണ്ട് കേസുകളിലും അന്വേഷകനായ സുധീര്‍ ഷാ സ്ഥിരീകരിച്ചു.
എംആര്‍ഐ, അള്‍ട്രാസൗണ്ട്, എക്‌സ്‌റേ സൂര്യന് കീഴെ നിര്‍ത്തുക തുടങ്ങി പല പരീക്ഷണങ്ങളും നടത്തി. എല്ലാം ക്യാമറയിലൂടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ പീരിയോഡിക് ക്ലിനിക്കല്‍, ബയോ കെമിക്കല്‍, റേഡിയോളജിക്കല്‍ തുടങ്ങി കഴിയാവുന്ന എല്ലാ പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നിട്ടും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. ശാസ്ത്രലോകത്തിന് ഇതുവരെയും കണ്ടെത്താനാകാത്ത മഹാത്ഭുതമായി ജാനി നിലനില്‍ക്കുമ്പോഴാണ് ജഗദംബയുടെ പാദാരവിന്ദങ്ങളില്‍ ലയിച്ച് സമാധിയായത്
ജി.എം. മഹേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: