കൊച്ചി: വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലേയ്ക്ക് മടങ്ങി വരാന്‍ വിമാന ടിക്കറ്റിന് പണമില്ലാത്ത ഭാരതീയര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍. വരുമാന കുറവ് കാരണമോ മറ്റെന്തങ്കിലും കാരണത്താലോ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് എംബസി/ കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും വിമാന ടിക്കറ്റിന് പണ നല്ക്കും.
പ്രവാസി ഇന്ത്യക്കാര്‍ മതിയായ രേഖകളോടെ സമീപിച്ചാല്‍ എംബസി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്ന് (ഐസിഡബ്ലുഎഫ്) സഹായം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ച കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നല്കി.
ഈ ആനുകൂല്യം ലഭിക്കാന്‍ ടിക്കറ്റിനുവേണ്ടി നല്ക്കുന്ന അപേക്ഷയ്ക്കൊപ്പം പാസ്പോര്‍ട്ട്, വിസ എന്നിവ സമര്‍പ്പിക്കണം. ഇതോടൊപ്പം എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. അതായത് ടിക്കറ്റിനായുള്ള അപേക്ഷയ്ക്കൊപ്പം പാസ്പോര്‍ട്ട്,വിസ എന്നിവ സമര്‍പ്പിക്കണം.
കൂടാതെ എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. ടിക്കറ്റിനുള്ള അപേക്ഷ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിസയുടെ(എക്സിറ്റ് ആന്‍ഡ് റീ എന്‍ട്രി) പകര്‍പ്പ്, സ്വന്തം രാജ്യത്തെ തൊഴില്‍/താമസ ഐഡിയുടെ പകര്‍പ്പിനുമൊപ്പം അപേക്ഷകരുടെ ഫോണ്‍ നമ്പറും സഹിതം അതാത് എംബസി കോണ്‍സുലേറ്റുകളില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: