ബെംഗളൂരു: രാജ്യത്ത് കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ ഒരോ പൗരന്മാര്ക്കും ബാധകമാണെന്നും എന്നാല്‍, ചില ഉത്തരവാദിത്വപ്പെട്ട പദവികള്‍ വഹിക്കുന്നവരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സദാനന്ദഡ ഗൗഡ പറഞ്ഞു.
ഇന്നലെ ന്യൂദല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ മന്ത്രി കര്‍ണാടക സര്‍ക്കാരിന്റെ ക്വാറന്റൈന് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന വിവാദത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘ഫാര്‍മ മന്ത്രാലയത്തിന്റെ ചുമതലയാണ് വഹിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മരുന്നിന്റെ ലഭ്യത ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. മരുന്ന് വിതരണം ശരിയായ നടന്നില്ലെങ്കില്‍ രോഗികള്‍ക്കായി ഡോക്ടര്‍മാര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക, മരുന്ന് വിതരണം നടന്നില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയം ആകില്ലെ എന്ന് അദ്ദേഹം ചോദിച്ചു.
ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ പച്ചനിറമാണ്. അതിനര്‍ഥം സുരക്ഷിതമാണെന്നാണ്. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ എയിംസിലെ ഡോക്ടര്‍മാര്‍ തന്നെ പരിശോധിക്കുന്നുണ്ട്. മരുന്ന് വിതരണം നിലച്ചാല്‍ കൊറോണ വ്യാപനം ഇരട്ടിയാകും.
മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ക്വാറന്റൈനിലായാല്‍ ഇതൊക്കെ ആരും ചെയ്യുമെന്നും സദാനന്ദഗൗഡ ചോദിച്ചു.
ക്വാറന്റൈനില്‍ നിന്ന് ചില വ്യക്തികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും വിമാന സര്‍വീസ് പുനരാരംഭിച്ചതിനാലാണ് ചാര്‍ട്ടേഡ് വിമാനം ഉപയോഗിക്കാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: