പറക്കോട്: കേരളത്തെ ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തിലെ പ്രതി സൂരജ് സജീവ സിപിഎം പ്രവര്‍ത്തകനും പ്രദേശിക നേതാവും. പ്രതിയെ സംരക്ഷിക്കാന്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സിപിഎം നേതാക്കള്‍ ഒന്നിച്ചിറങ്ങിയതാണ് കേസില്‍ അറസ്റ്റും മറ്റും വൈകാന്‍ കാരണം. ഉത്രയുടെ മരണ ശേഷം ഒന്നര വയസുകാരനായ മകനെ പിടിച്ചെടുക്കാന്‍ പ്രതി അടൂര്‍ പോലീസ് സ്റ്റേഷനില്‍ സിപിഎം പറക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.വേണുവിനൊപ്പം എത്തിയിരുന്നു. സിപിഎം കുടുംബമാണ് ഇവരുടേത്.
വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് അടൂരിലെയും ജില്ലയിലെയും പല സിപിഎം നേതാക്കളുടെയും പ്രിയങ്കരനാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് സക്കീര്‍ഹുസൈന്‍ കുട്ടിയെ പിടിച്ചെടുക്കാനുള്ള നടപടിക്രമം പത്തനംതിട്ടയില്‍ തുടങ്ങി വച്ചെങ്കിലും അധികാരപരിധിയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് ഉന്നതര്‍ ഇടപെട്ട് ആണ് സിപിഎം കൊല്ലം കോര്പ്പറേഷന് കൗണ്‍സിലറും കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനുമായ കെ.പി സജിനാഥിനെ കേസ് ഏല്‍പ്പിച്ചത്.
അതേസമയം, അഞ്ചല്‍ സ്വദേശി ഉത്രയുടെ ഒരു വയസുള്ള മകനെ അമ്മയെ വീട്ടുകാര്‍ക്ക് വിട്ടു കൊടുത്തു. ഉത്രയുടെ ഭര്‍ത്താവും കൊലയാളിയുമായ സൂരജിന്റെ അഞ്ചലിലെ വീട്ടിലായിരുന്ന കുഞ്ഞിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ വാഹനത്തില്‍ മഫ്തിയിലെത്തിയ അടൂര്‍ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സൂരജിന്റെ വീട്ടുകാരില്‍ നിന്നും കുട്ടിയെ ഏറ്റുവാങ്ങിയത്.
അടൂര്‍ പൊലീസില്‍ നിന്നും കുഞ്ഞിനെ അഞ്ചല്‍ പൊലീസ് ഏറ്റുവാങ്ങി. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറി. ഉത്രയുടെ വീട്ടുകാരുമായി അടൂരിലെ സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ നേരിട്ടേറ്റു വാങ്ങാനാണ് പൊലീസ് ആദ്യം തീരുമാനിച്ചതെങ്കിലും ഈ നിര്‍ദേശം ഉത്രയുടെ വീട്ടുകാര്‍ തള്ളി. ഇതിനിടെ ഉത്രയുടെ കുഞ്ഞിനേയും കൊണ്ട് സൂരജിന്റെ അമ്മ ഒളിവില്‍ പോയതും അനിശ്ചിതത്വം സൃഷ്ടിച്ചു. ബന്ധുവീട്ടിലായിരുന്ന സൂരജിന്റെ കുട്ടിയെ സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുട്ടിയെ തിരികെ കൊണ്ടു വന്നത്. പിന്നാലെ വനിതാ പൊലീസ് എത്തി കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. കുഞ്ഞുമായി സൂരജിന്റെ അമ്മ എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയന്നാണ് സൂരജിന്റെ കുടുംബത്തിന്റെ വാദം. കുട്ടിയെ ഒളിപ്പിച്ചു വെച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കാന്‍ സൂരജിന്റെ കുടുംബം തയ്യാറായത്. അതിനിടെ ഉത്രയെ കടിച്ച പാമ്പിന്റെ ജഡം ഇന്ന് പുറത്ത് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: