ന്യൂദല്‍ഹി : വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന് സംരക്ഷണം നല്‍കുന്നത് പാക്കിസ്ഥാന്. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി ഇയാള്‍ അറബ് രാജ്യങ്ങളില്‍ നിന്ന് പണം സമാഹരിക്കുന്നതായും റിപ്പോര്‍ട്ട്. സക്കീര്‍ നായിക്കിനെതിരെ പ്രത്യേക അന്വേഷണ സമിതി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്.
ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ചുരുങ്ങിയ കാലയളവില്‍ കോടിക്കണക്കിന് തുക ഇയാള്‍ അറബ് രാജ്യങ്ങളില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. 15 ബാങ്ക് അക്കൗണ്ടുകളിലായാണ് സക്കീര്‍ നായിക്ക് ഇടപാട് നടത്തിയിരുന്നത്. ഇത്തരത്തില്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നതില്‍ നിന്നും വന്‍ തുകകള്‍ പിന്‍വലിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. ഈ പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം സക്കീര്‍ നായിക്കിനെതിരെയുള്ള നടപടികള്‍ ഇന്ത്യ കര്‍ശ്ശനമാക്കിയതോടെ പാക്കിസ്ഥാനാണ് ഇപ്പോള്‍ സക്കീര്‍ നായിക്കിന് സംരക്ഷണം നല്‍കുന്നത്. നിലവില്‍ മലേഷ്യയിലാണ് ഇയാള്‍. സക്കീര്‍ നായിക് വിഷത്തില്‍ ഇന്ത്യ എതിര്‍ക്കാനായി ഇസ്ലാമിക രാജ്യങ്ങളായ തുര്‍ക്കിയെയും മറ്റൊരു ഗള്‍ഫ് രാജ്യത്തെയും പാക്കിസ്ഥാന് സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭീകര പ്രവര്‍ത്തനത്തിനും മത സ്പര്‍ദ്ദ വളര്‍ത്തിയതിനും, നിയമ വിരുദ്ധ വിദേശ ഇടപാടുകള്‍ എന്നീ കേസുകളിലാണ് സക്കീര്‍ നായി ഇന്ത്യയില്‍ അന്വേഷണം നേരിടുന്നത്. അതേസമയം ഇന്ത്യയെ പോലെ തന്നെ ബംഗ്ലാദേശും സാക്കീറിനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ആര്‍ട്ടിസാന്‍ ബേക്കറിക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സാക്കീറിനുള്ള പങ്ക് തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: