കോഴിക്കോട്: കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെ ഷ്യല്‍ ക്ലാസ് എടുത്തു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ വകവെക്കാതെ ഇരുപതില്‍ അധികം എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് സ്‌പെഷല്‍ ക്ലാസ് നടത്തിയെന്നാണ് പരാതി. ഇന്നലെ രാവിലെയാണ് സ്‌കൂളില്‍ ക്ലാസ് നടന്നത്. സ്ഥലത്ത് പോലീസ് എത്തിയെ ങ്കിലും പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നടക്കാവ് പോലീസിനെതിരെയാണ് പരാതി. ഇതുസംബന്ധിച്ച് എഡിജിപിക്കും പരാതി നല്‍കി.
വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണമെന്ന് ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ആവശ്യപ്പെട്ടു.
പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടു ക്കണമെന്ന് വെസ്റ്റ്ഹില്‍ സിറ്റിസന്‍സ് കൗണ്‍ സില്‍ പ്രസിഡന്റും എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറിയുമായ സുധീഷ് കേശവപുരി ആവശ്യപ്പെട്ടു. നടക്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുത്തില്ലെന്ന് സി. സുധീഷ് പറഞ്ഞു. ഇതുസംബന്ധിച്ച് എഡിജിപിക്കും പരാതി നല്‍കിയതായും സുധീഷ് അറിയിച്ചു.
നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിന് സി. സുധീഷ്, കെ. ഷൈബു, എ. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: