ചെറുതോണി: ലോക്ക് ഡൗണിന്റെ മറവില്‍ തോട് കൈയേറി അനധികൃത നിര്‍മ്മാണം. വാഴത്തോപ്പ് പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പേപ്പാറ- മുക്കണ്ണന്‍കുട്ടി തോട് കൈയേറിയാണ് കോണ്‍ക്രീറ്റ് ഭിത്തി കെട്ടുന്നത്.
സ്വകാര്യ വ്യക്തിയുടെ പുരയിടം സംരക്ഷിക്കാനെന്ന വ്യാജേനെ ചില പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് നിര്‍മ്മാണം നടക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തില്‍ ചിലര്‍ വിവരം ധരിപ്പിച്ചെങ്കിലും പഞ്ചായത്ത് വിഷയത്തില്‍ ഇടപെട്ടില്ല. തുടര്‍ന്ന് ഇടുക്കി തഹസില്‍ദാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ എത്തി നിര്‍മ്മാണം നിര്‍ത്തിവയ്‌പ്പിക്കുകയായിരുന്നു.
ഈ നിര്‍മ്മാണം വരുന്ന മഴക്കാലത്ത് വലിയ വിപത്തുകള്‍ക്ക് കാരണമാവുമെന്ന ആശങ്കയിലാണ് അയല്‍വാസികള്‍. കഴിഞ്ഞ പ്രളയത്തില്‍ പെരുങ്കാലായില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ തോട് കരകവിഞ്ഞ് ഒഴുകിയിരുന്നു. തോട്ടിലേക്ക് ഇറക്കി നേരത്തെ തന്നെ നിര്‍മ്മാണങ്ങള്‍ നടത്തി ഇപ്പോള്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്ന വ്യക്തിയുടെ പറമ്പ് ഇടിഞ്ഞു വീണിരുന്നു.
മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍കൊള്ളാതെയാണ് ഇയാള്‍ ഇടിഞ്ഞു വീണ പറമ്പ് കെട്ടാനെന്ന വ്യാജേന തോട്ടിലേയ്‌ക്ക് ഇറക്കി കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്തുന്നത്. സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: