ആലപ്പുഴ: വനിത പ്രബോഷന് എസ്ഐയോട് മോശമായി പെരുമാറിയ പോലീസുകാരനെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നതായി ആക്ഷേപം. പോലീസുകാരനെതിരെയുള്ള നടപടി ആലപ്പുഴ ഏആര്‍ ക്യാമ്പിലേക്കുള്ള സ്ഥലം മാറ്റത്തില്‍ ഒതുക്കുകയാണെന്നാണ് വിമര്‍ശനം. സിപിഎം നേതാക്കളുമായുള്ള അടുപ്പവും, അസോസിയേഷന്റെ നേതാവും ആണെന്നതാണ് പ്രത്യേക പരിഗണന ലഭിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസം വൈകിട്ട് കായംകുളം പോലീസ് ക്യാന്റീനിലാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് പോലീസുകാരന് മോശമായി സംസാരിച്ചെന്നും, അവഹേളിക്കാന്‍ ശ്രമിച്ചെന്നുമാണ് വനിതാ എസ്ഐയുടെ പരാതി. ഇതു സംബന്ധിച്ച് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
വനിതയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കടുത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ നടപടി ജില്ലയ്ക്കകത്ത് തന്നെയുള്ള സ്ഥലം മാറ്റത്തില്‍ ഒതുക്കി പ്രശ്നം അവസാനിപ്പിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: