Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വികസനം വാചകമടി മാത്രം; കേന്ദ്രം കൈയയച്ച് സഹായിക്കുന്നതിനാല്‍ മുന്നോട്ടു പോകുന്നു; കെ.സുരേന്ദ്രന്‍

ഇടതു മന്ത്രിമാരുടെ അഴിമതികള്‍ പുറത്തു വരാതിരിക്കാന്‍ വിജിലന്‍സിനെ തന്നെ പൂട്ടിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 06:34 pm IST
in Kerala

തിരുവനന്തപുരം: കഴിഞ്ഞ നാലു വര്‍ഷത്തെ ഇടതുഭരണകാലത്ത് കേരളത്തില്‍ മുതല്‍ മുടക്കി വ്യവസായം തുടങ്ങാന്‍ വന്നവരെ കുറിച്ചും എത്രായിരം കോടിയുടെ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു എന്നതിനെ കുറിച്ചും ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോവിഡാനന്തര സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍  കൂടുതല്‍ വ്യവസായ സംരംഭങ്ങളെ ആ കര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ കേരളത്തിന് യാതൊരു ക്രിയാത്മക പദ്ധതികളുമില്ല. കേരളത്തില്‍ വ്യവസായം തുടങ്ങിയ പ്രവാസികള്‍ക്ക് ഇടതു ഭരണത്തില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുണ്ടായതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷം കേരളത്തില്‍ വികസന മുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും ആയിരുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കുമെതിരെ പ്രചാരണം നടത്തി അധികാരത്തില്‍ വന്നവര്‍ അഴിമതി മുഖമുദ്രയാക്കി. അധികാരത്തിലേറി നാളുകള്‍ക്കുള്ളില്‍ ഒരു മന്ത്രിക്ക് അഴിമതിയില്‍പെട്ട് രാജിവെക്കേണ്ടി വന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ വെല്ലുന്ന ധൂര്‍ത്താണ് ഇടതുപക്ഷം നടത്തി കൊണ്ടിരിക്കുന്നത്. ചീഫ് വിപ്പിന് ഉള്‍പ്പടെ കാബിനറ്റ് പദവി നല്‍കുകയും ഒട്ടേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും കോടികളാണ് ധൂര്‍ത്തടിക്കുന്നത്. യുഡിഎഫ് കാലത്തെ അഴിമതികളില്‍ അന്വേഷണം നടത്താതെ പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസുമായുള്ള ഒത്തുകളിയുടെ ഭാഗമായാണിതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇടതു മന്ത്രിമാരുടെ അഴിമതികള്‍ പുറത്തു വരാതിരിക്കാന്‍ വിജിലന്‍സിനെ തന്നെ പൂട്ടിയിട്ടു. പാലാരിവട്ടം പാലം അഴിമതിയിലും യഥാര്‍ത്ഥ പ്രതികള്‍ സര്‍ക്കാരിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയാണ്. കിഫ്ബി പോലുള്ള സംവിധാനങ്ങളിലൂടെ സര്‍ക്കാര്‍ വ്യാപകമായി അഴിമതി നടത്തിക്കൊണ്ടിരിക്കുന്നു. കിഫ്ബി വഴിയുള്ള പണമിടപാടിനെ കുറിച്ച് എജിക്ക് പോലും അന്വേഷിക്കാന്‍ അനുവാദമില്ലാതായി.

കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംസ്ഥാനം സ്വന്തം പേരിലാക്കി അപഹാസ്യരാകുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്നത് നരേന്ദ്രമോദി സര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസിന്റെ നിര്‍മ്മാണം UDF-LDF സക്കാരുകള്‍ കഴിഞ്ഞ 46 വര്‍ഷങ്ങളായി നടപ്പാക്കിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണ് പൂര്‍ത്തീകരിച്ചത്. കൊച്ചി മെട്രോയും കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൂര്‍ത്തിയായത്. കൂടംകുളത്ത് നിന്ന് വൈദ്യുതി കൊണ്ടുവരുന്ന  പദ്ധതിക്ക് സംസ്ഥാനത്തിന് നയാ പൈസായുടെ ചെലവില്ല. 2250 കോടി കേന്ദ്രം നല്‍കിയതാണ്. കഴിഞ്ഞ 12 വര്‍ഷമായി പദ്ധതി ഇല്ലാതാക്കാനായിരുന്നു ശ്രമം. vട മന്ത്രിസഭയുടെ കാലത്ത് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചു. പവര്‍ ഗ്രിഡ് കോപ്പറേഷന്‍ കോടതിയില്‍ പോയാണ് അനുകൂല വിധി നേടിയത്.

കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണന ഇത്രയധികം ലഭിച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ല. നികുതി വിഹിതത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ധനകമ്മി നികത്താന്‍ ചരിത്രത്തില്‍ ആദ്യമായി 4000 കോടി നല്‍കി. കമ്മിയുണ്ടാകുന്നത് കേരളത്തിന്റെ ധന മാനേജ്‌മെന്റിന്റെ പോരായ്‌മയാണ്. തൊഴിലുറപ്പ് പദ്ധതി വിഹിതം കേരളത്തിന് മുന്‍കൂറായി നല്‍കി. കൂടുതല്‍ GST വിഹിതവും നല്‍കി. കടമെടുക്കാനുള്ള പരിധി കൂട്ടിയത് കേരളത്തിന് വന്‍ നേട്ടമായി.

ഇത്രയൊക്കെയായിട്ടും കേന്ദ്ര പദ്ധതികളോട് കേരളം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ആയുഷ്മാന്‍ ഭാരത് ഉള്‍പ്പടെയുള്ള കേന്ദ്രത്തിന്റെ ജനോപകാര പദ്ധതികള്‍ അട്ടിമറിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയപ്പോള്‍ അതിനെതിരായിരുന്നു ഇടതു പക്ഷം. കിസാന്‍ സമ്മാന്‍ നിധിയും സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതിയായ ഉജ്ജ്വല്‍ യോജനയും അട്ടിമറിക്കാനാണ് ശ്രമം.

പ്രളയത്തിനും ഓഖി ദുരന്തത്തിന്നും കേന്ദ്രം നല്‍കിയ പണം കേരളം വകമാറ്റി ചെലവിട്ടു. റീ ബില്‍ഡ് കേരള എന്തായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കേരളത്തില്‍ വികസനം വാചകമടി മാത്രമായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം കൈയയച്ച് സഹായിക്കുന്നതിനാലാണ് കേരളം മുന്നോട്ടു പോകുന്നത്. കേരളത്തിന് ക്രിയാത്മകമായ പദ്ധതികളില്ല. കോവി ഡാനന്തര ഭാരതം അതിജീവിക്കുമ്പോള്‍ കേരളം പിന്നാക്കം പോകാതിരിക്കാന്‍ പുതിയ വികസന കാഴ്ചപ്പാട് വേണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjpdevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.