തിരുവനന്തപുരം: അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരളം ആര്‍ജ്ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.
ഓഖിയും നിപയും പ്രളയവും നമ്മള് നേരിട്ടു. ഒരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് നേരിട്ട് പൊരുതിയാണ് കടന്ന് പോന്നത്.എന്നാല്‍ ഒരു ഘട്ടത്തിലും പകച്ച് നിന്നില്ല. ലക്ഷ്യങ്ങളില്‍ നിന്ന് തെന്നിമാറിയിട്ടുമില്ല.അരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സര്ക്കാന് ലക്ഷ്യം;അദ്ദേഹം വിശദീകരിച്ചു
ലൈഫ് മിഷനിലൂടെ 2,19,154 വീടുകള്‍ നിര്‍മിക്കാനായി.2,19,154 കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം ലഭ്യമായി എന്നതാണിതിനര്‍ഥം. ഭൂമി ഇല്ലാത്തവര്‍ക്ക്,ഭൂമിയും വീടുമില്ലാത്തവര്‍ക്ക് പാര്‍പ്പിട സമുച്ചയവും ഉയര്‍ത്താനുള്ള നടപടി ആരംഭിച്ചു. ഈ വര്‍ഷം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാഴത അന്തിയുറങ്ങാര്‍ പുനര്‍ഗേഹം പദ്ധതി ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്.1,43,000 പട്ടയം നല്‍കിക്കഴിഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം 15 ശതമാനം വര്‍ധനവ് ചെലവുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെയാണ് കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ സഹായം ലഭ്യമാകേണ്ടത്.
50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി നടപ്പാക്കനാണ് ഉദ്ദേശിച്ചത്. മസാല ബോണ്ടുകള്‍ വഴി 2150 കോടി സമാഹരിക്കാനായി. കിഫ്ബി മുഖേന സാധാരണ വികനസത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം ഉണ്ടാക്കാനാണ് സാധിക്കുന്നത്.
പൊലീസില്‍ വനിതാ പ്രാധിനിത്യം 25 ശതമാനം ആക്കണമെന്നാണ് കാണുന്നത്. നാല് വര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിച്ചു. 5 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലങ്ങളിലേക്ക് പുതുതായി എത്തി. 45,000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി
കുടുംബശ്രീക്ക് റിക്കാര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായത്. പട്ടികജാതി കടാശ്വാസപദ്ധതിയില്‍ കടം എഴുതി തള്ളി. പൊലീസിലും എക്സൈസിലും 100 വീതം പട്ടിക ജാതിക്കാരെ നിയമിച്ചു.
വിവിര സാങ്കേതികത്ത്വത്തില്‍ അധിഷ്ടിതമായ 1600 ലധികം സ്റ്റാര്‍ട്ട് അപ്പുകള്‍. 2 ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്പേസ് എന്നിവ ഇന്ന് കേരത്തിലുണ്ട്.സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റും അനുകൂലമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലൈബ്രറികളിലും ലഭ്യമാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.കേരളത്തില്‍ രാജ്യത്തെ എറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റമാണുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ട് അപ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചു. െ
വ്യാവസായിക രംഗം, നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ പെതാമേഖലാ വ്യവസായത്തിന്റെ നഷ്ടം 131 കോടിയായിരുന്നു.. 2019- 20 ല്‍ 56 കോടി ലാഭം ഉണ്ട്.പുതിയ 14 വ്യവസായ പാര്‍ക്കുകള്‍ തയ്യാറായി വരികയാണ്. അത് നല്ലതുപോലെ വ്യവസായങ്ങളെ ആകര്‍ഷിക്കും. മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: