കൊല്ലം: കേരളത്തില്‍ ഏറെ ദുരൂഹമായ ഒരു കൊലപാകത്തിന്റെ ചുരുളഴിഞ്ഞു. കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ചത് സ്വന്തം ഭര്‍ത്താവ് ചെയ്ത കൊലപാതകം.അഞ്ചല്‍ സ്വദേശി ഉത്രയെ രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പിനെ കൊണ്ട് സൂരജ് കടിപ്പിടച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റം സമ്മതിച്ചു. പാമ്പു പിടിത്തക്കാരാനയ സുഹൃത്തും ബന്ധുവുമാണ് സഹായിച്ചത്. മൂന്നു പേരുടേയും അറസ്റ്റ് വൈകിട്ട് രേഖപ്പെടുത്തും.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യലിലാണ് സൂരജ് കുറ്റം സമ്മതിടച്ചത്. . അതേസമയം, പാമ്പുപിടിത്തക്കാരനായ സൂരജിന്റെ സുഹൃത്തിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുമായി സൂരജി ഫോണില്‍ നിരന്തം ബന്ധപ്പെട്ടിരുന്നു എന്നു കണ്ടെത്തിയിരുന്നു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ സൂരജിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചത്. കഴിഞ്ഞ ആറ് മാസമായി ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സൂരജിന്റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതര്‍ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നതായും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് പുറമെ കേസ് അന്വേഷിക്കുന്ന അഞ്ചല്‍ പൊലീസ് ഉത്രയുടെ അച്ഛന്റേയും അമ്മയുടെയും സഹോദരന്റേയും മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയ്ക്ക് സൂരജിനെ രണ്ട് പ്രാവശ്യം പൊലീസ് അഞ്ചലില്‍ വിളിച്ചെവരുത്തി ചോദ്യം ചെയ്തിരുന്നു.
സംഭവത്തില്‍ ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്ജിതപ്പെടുത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത് ഭര്‍ത്താവ് സൂരജിന്റെ പറക്കോടുള്ള വീട്ടില്‍ വച്ചാണ്. മാര്‍ച്ച് രണ്ടിനായിരുന്നു സംഭവം. ഈ സംഭവത്തിലും രണ്ടാമത് പാമ്പു കടിയേറ്റതിലും ദുരൂഹത വര്‍ധിപ്പിക്കുന്ന ചില വിവരങ്ങളാണ ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടര്‍ന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവത്തിനു ശേഷം രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.
പിന്നീട് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഉത്ര സ്വന്തം വീട്ടിലായിരുന്നു തങ്ങിയിരുന്നത്. ഇതിനിടെയാണ് മെയ് ആറിന് വീണ്ടും പാമ്പിന്റെ കടിയേല്‍ക്കുന്നതും ഉത്ര മരിക്കുന്നതും. ആ ദിവസം യുവതിയുടെ ഭര്‍ത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെ മരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗില്‍ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. സൂരജിന് പാമ്പുപിടുത്തകാരുമായി ചങ്ങാത്തം ഉള്ളതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയില്‍ ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. ഇക്കഴിഞ്ഞ ഏഴാംതീയതിലാണ് ഉത്ര പാമ്പു കടിയേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: