ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആള് പിടിയില്‍. മുംബൈ സ്വദേശി കമ്രാന്‍ ആമിന് ഖാനാണ് അറസ്റ്റിലായത്.
യുപി പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് യോഗി വധഭീഷണി മുഴക്കി ഇയാള്‍ സന്ദേശം അയയ്ക്കുകയായിരുന്നു. പിന്നീട് കമ്രാന്‍ ഒളിവില്‍ പോയി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിനിടെ കമ്രാന്‍ മുംബൈയിലെ ചുനാബാദ് പ്രദേശത്തുള്ളതായി രഹസ്യവിവരം ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കമ്രാനെ കണ്ടെത്താന്‍ കഴിഞ്ഞത്. കമ്രാനെ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: