പത്തനംതിട്ട:സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ക്ഷേത്രസ്വത്തുക്കള്‍ വിറ്റുതുലയ്ക്കാന്‍ ഒരുങ്ങുന്നവര്‍ ഭാവിയില്‍ ക്ഷേത്രങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുമോ എന്ന ആശങ്ക ഭക്തസമൂഹം പങ്കുവയ്ക്കുന്നു. ക്ഷേത്രങ്ങളെ കേവലം സര്‍ക്കാര്‍ ഓഫീസാക്കി മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ക്ഷേത്രഭൂമികള്‍ കൃഷിആരംഭിക്കാനുള്ള തിടുക്കം എന്നും ഭക്തര്‍ ആശങ്കപ്പെടുന്നു.
ക്ഷേത്രഭൂമിയിലെകൃഷിയായ ദേവഹരിതംപദ്ധതി ഭക്തജനക്കൂട്ടായ്മയിലൂടെയല്ല നടപ്പാക്കുന്നത്.കൃഷിക്കായി കര്‍ഷകസംഘടനകളുടേയും കുടുംബശ്രീയുടേയും തൊഴിലുറപ്പിന്റെയും സഹായമാണ് തേടേണ്ടത്എന്ന നിര്‍ദ്ദേശമാണ് ഭക്തരുടെ ഈ ആശങ്കയ്ക്ക് അടിസ്ഥാനം.
സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമിയാണ് അന്യാധീനപ്പെട്ട് പോയിരിക്കുന്നത്. സര്‍ക്കാര്‍ 2016ല്‍ നിയമസഭയില്‍ പറഞ്ഞകണക്കനുസരിച്ച് മലബാര്ദേവസ്വത്തിന്റെമാത്രം 24693.22ഏക്കര്‍ ഭൂമിയാണ് കയ്യേറിയിട്ടുള്ളത്.അതില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 210ക്ഷേത്രങ്ങളുടെ 22393.12ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്.മലപ്പുറത്തെ 320ക്ഷേത്രങ്ങളുടെ ഭൂമിപരിശോധിച്ചതില് 9560ഏക്കര്‍ ഭൂമികയ്യേറിഅന്യാധീനപ്പെട്ട് പോയിട്ടുണ്ട്.
തിരുവിതാംകൂര്ദേവസ്വത്തിന്റെ 400ഏക്കറോളം ഭൂമിഅന്യാധീനപ്പെട്ടതായി അറിയാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പതിനാലാംകേരളനിയമസഭയുടെ രണ്ടാംസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയില്‍ ഉള്ള ക്ഷേത്രങ്ങളുടെ ഭൂമി സംബന്ധിച്ച കൃത്യമായ റിക്കാര്‍ഡുകള്‍ ദേവസ്വത്തിന്റെ കൈവശമില്ലാത്തതാണ് അന്യാധിനപ്പെട്ടഭൂമിസംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരാത്തതെന്ന് തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ അന്യാധിനപ്പെട്ട്പോയ ഭൂമി തിരിച്ചുപിടിക്കാന്‍ ദീര്‍ഘകാലമായി നിയമപോരാട്ടം നടത്തുന്ന ശ്രീകുമാര്‍.വി സാക്ഷ്യപ്പെടുത്തുന്നു.ദേവസ്വംലാന്റ് രജിസ്റ്റര്‍,ദേവസ്വം സെറ്റില്‍മെന്റ് പകര്‍പ്പ്,ലൊക്കേഷന്‍ സ്ക്കെച്ച്, തുടങ്ങിദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ദേവസ്വം ഓഫീസുകളില്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ പഴയ ഈരേഖകള്‍ പലതും ബന്ധപ്പെട്ട ദേവസ്വം ഓഫീസുകളില്‍ സൂക്ഷിക്കുന്നില്ല. ഉണ്ടായിരുന്നവ പോലും പല ഉദ്യോഗസ്ഥന്മാര് നശിപ്പിച്ചിട്ടും ഉണ്ടെന്നും അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ നിയമവഴിതേടുന്ന ഭക്തര്‍ പറയുന്നു. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിനുമാത്രം ആയിരത്തിലേറെ ഏക്കര്‍ പാടശേഖരം സ്വന്തമായി ഉണ്ടായിരുന്നതായി അന്നാട്ടിലെ പഴമക്കാര്‍ ഓര്‍ക്കുന്നു. ഇതുപോലെ മഹാക്ഷേത്രങ്ങളുടേതായി ഏത്രയോ ആയിരം ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് അതിന്റെ ഒരംശംപോലും ദേവസ്വംബോര്‍ഡിന്റെ കൈവശമില്ല. ക്ഷേത്രഭൂമിയെന്ന് കൃത്യമായ രേഖകള്‍ ഉള്ള ഭൂമിപോലും അന്യാധിനപ്പെട്ട് പോയിട്ട് തിരിച്ചുപിടിക്കാന്‍ മാറിമാറിവരുന്ന ദേവസ്വംബോര്‍ഡ് ഭരണക്കാര്‍ താല്പര്യം കാണിക്കാറുമില്ല.ഈസാഹചര്യത്തിലാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്പരം ഏക്കര്‍ ഭൂമി കൃഷിക്കെന്നപേരില് അന്യര്‍ക്ക് പാട്ടത്തിന് നല്കി ദേവഹരിതം പദ്ധതിനടപ്പാക്കുന്നതില്‍ ഭക്തര്‍ ആശങ്കപ്പെടുന്നത്.
ക്ഷേത്രങ്ങളില്‍ സ്ഥലം മുടക്കികളാകുന്ന പഴയ ഓട്ടുപാത്രങ്ങള്‍ വിളക്കുകള്‍ എന്നിവ ലേലം വിളിച്ച് വിറ്റാല്‍ ഈ കോവിഡ് കാലത്തെ ദേവസ്വത്തിന്റെ പ്രശ്നത്തിന് ചെറിയ ഒരാശ്വാസമാകുമെന്ന് സാമാന്യ ബുദ്ധിക്ക് തോന്നാമെങ്കിലുംഇതില് ഒരു തട്ടിപ്പ് ഒളിഞ്ഞ് കിടപ്പുണ്ട് എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
വിദേശരാജ്യങ്ങളിലെ ചിലമ്യൂസിയങ്ങളില് നമ്മുടെ നാട്ടിലെ പല അപൂര്‍വ്വ ഗ്രന്ഥങ്ങള്‍, പാത്രങ്ങള്‍, വിളക്കുകള്‍, ശീവേലിബിംബങ്ങള് , ദാരുവിലും, ലോഹത്തിലും, ശിലയിലുമുള്ള വിഗ്രഹങ്ങള്‍,പ്രഭാമണ്ഡലങ്ങള്‍, ശിവലിംഗങ്ങള്‍, ദ്വാരപാലകര്‍, സോപാന കൈ, ഓവ്, ബലിക്കല്ലുകള്‍ തുടങ്ങിയവയൊക്കെ പ്രദര്‍ശിപ്പിച്ചുണ്ട്.ഈ ഓരോ സാധനങ്ങളും കൈമാറിയ ആളുകളുടെ പേരും, അതിന് പ്രതിഫലമായി നല്കിയ തുകയുമടക്കം അവിടെ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.പുരാവസ്തുക്കളുടെ വിലയായി ലക്ഷങ്ങളാണത്രേ ഓരോസാധനത്തിനും കൈപ്പറ്റിയിട്ടുള്ളത്.
ഇപ്പോളത്തെ ഈ ലേലം വിളിയെ ഈ പശ്ചാത്തലത്തില്‍ നോക്കികാണണമെന്ന് ചിലഭക്തര്‍ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രങ്ങളുടെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നതും ലേലത്തിന് വയ്ക്കാന്‍ പോകുന്നതുമായ വിളക്കുകളുടെയും മറ്റും വിപണി മൂല്യം വിദേശത്ത് നാട്ടിലുള്ളതിന്റെ നാലിരട്ടിയെങ്കിലും വരും എന്ന് മനസിലാക്കണമെന്നും എന്നിട്ട് വേണം ദേവസ്വം ബോര്‍ഡിന്റെ ഇപ്പോളത്തെ ലേല പദ്ധതിയെ വിലയിരുത്താനെന്നുമാണ് ഇവര്‍ പറയുന്നത്. പുരാവസ്തു വിപണിയില്‍ ഇത്തരം വസ്തുക്കളുടെ തൂക്കമോ, ഭംഗിയോ അല്ല പഴക്കമാണവിടെ വിലയുടെ മൂല്യം നിശ്ചയിക്കുന്നത്. അതു കൊണ്ട് തന്നെ ഇവിടെ ദേവസ്വം ബോര്‍ഡ് നടത്താന്‍ പോകുന്ന ഈ ലേലത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ ഒരിക്കലും പഴയ സാധനങ്ങള്‍ ഉരുക്കി പുതിയത് ഉണ്ടാക്കുന്നവര്‍ ആയിരിക്കില്ലെന്നാണ് പുരാവസ്തു പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്.
ലേലതുകയുടെ പത്തിരട്ടി വിലയ്ക്ക് വിദേശത്തേക്ക് സാധനം കടത്തുന്ന ഏജന്റ്മാരാണ് ലേലത്തിനെത്തുന്നതെങ്കില് ഈ നീക്കം അത്ര നിസാരമല്ലെന്നാണ് ഭക്തരും പറയുന്നത്.അതുകൊണ്ടുതന്നെസാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ക്ഷേത്രസ്വത്തുക്കള്‍ വിറ്റുതുലയ്ക്കാന്‍ ഒരുങ്ങുന്നവര്‍ ഭാവിയില്‍ ക്ഷേത്രങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുമോ എന്ന ആശങ്ക ഭക്തരില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: