ഇരിയ: കാഞ്ഞിരടുക്കത്ത് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിക്കുന്ന കാഷ് കൗണ്ടറില്ലാത്ത സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിന് പരിപൂര്‍ണ പിന്തുണയും സഹകരണവും ലഭ്യമാക്കുന്നതിനായി ഓണ്‍ലൈന്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ആര്‍ക്കിടെക്ട് കെ.ദാമോദരന്‍, ഭാസി അട്ടേങ്ങാനം, ബാലഗോപാലന് കക്കാണത്ത്, ഷാജി ഇലവും കുന്നേല്‍, വിദ്യാധരന് കാട്ടൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെയും പ്രവാസികളെയും ഉള്‍പ്പെടുത്തി കൊണ്ട് 20 വാട്സ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണ്.
സൗജന്യ ഹോസ്പിറ്റലിന്റെ മുന്നോടിയായി സൗജന്യ ഡയാലിസിസ് കേന്ദ്രം ഉടന്‍ ഒരുങ്ങും. ജനകീയ കൂട്ടായ്മ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഡയാലിസിസ് യൂണിറ്റ് തുടങ്ങും. ഡയാലിസിസ് സെന്റര്‍, കാന്റീന്, ഡോക്ടര്‍മാര്‍ക്കുള്ള താമസ സ്ഥലം എന്നിവയ്ക്കായി 10000 സ്ക്വയര്‍ ഫീറ്റില്‍ കേരളീയ തനിമയിലുള്ള നൂതന കെട്ടിടമാണ് ഒരുങ്ങുന്നത്.
ഡയാലിസിസ് സെന്ററിനും, ക്ലിനിക്കിനും, ഡോക്ടര്‍മാരുടെ ക്യാര്ട്ടേര്സിനും ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ജനകീയ കൂട്ടായ്മയായ കെ.ദാമോദരന്‍ എഞ്ചീനിയര്‍, ഭാസി, ജോസ് എഞ്ചീനിയര്‍, പ്രസാദ് എഞ്ചിനീയര്‍, ഷാജി ഇരിയ, അഡ്വ എന്‍.കെ.ബാബുരാജ്, രഘു ചൂളിക്കാട്, പി എം അഗസ്റ്റിന്, രാജന് ഇരിയ, ഉണ്ണി, രവി ക്ലായി, അഗസ്റ്റിന് ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ സത്യസായി ഹോസ്പിറ്റല്‍ സൈറ്റില്‍ സ്ഥലം സന്ദര്‍ശിച്ചു.
കേരളത്തിന്റെ മുഖമുദ്രയായി മാറാന്‍ പോകുന്ന ഈ ജനകീയ കൂട്ടായ്മയില്‍ അംഗമായി സൗജന്യ സായി ഹോസ്പിറ്റലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക 9605470377 (ബാലഗോപാലന് കക്കാണത്ത്) 9447314208 (ഭാസി അട്ടേങ്ങാനം) ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: