ലണ്ടന്‍: ജപ്പാന്റെ ടെന്നീസ് താരം നവോമി ഒസാക്ക ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വനിത കായികതാരമായി. അമേരിക്കയുടെ പരിചയ സമ്പന്നയായ ടെന്നീസ്താരം സെറീന വില്യംസിനെ പിന്തള്ളിയാണ് ഒസാക്ക ഒന്നാം സ്ഥാനത്തെത്തിയത്.
ഒസാക്കയ്ക്ക് കഴിഞ്ഞ വര്‍ഷം ഏകദേശം 284 കോടി പ്രതിഫലമായി ലഭിച്ചതായി ഫോര്‍ബസ് മാഗസിന് വെളിപ്പെടുത്തി. സെറീന വില്യംസിനെക്കാള്‍ ഏകദേശം 106 കോടി കൂടുതലാണിത്. ഇതാദ്യമായാണ് ഒരു വനിത കായിക താരം ഒരു വര്‍ഷത്തില്‍ ഇത്രയും തുക പ്രതിഫലമായി ലഭിക്കുന്നത്.
2015 ല്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ 225 കോടി രൂപയുടെ റെക്കോഡാണ് തകര്‍ന്നത്. 1990 മുതലാണ് ഫോര്‍ബസ് മാഗസിന് വര്‍ഷന്തോറും ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വനിതാ കായിക താരങ്ങളുടെ പട്ടിക പുറത്തിറക്കിത്തുടങ്ങിയത്. 2018 ല്‍ യുഎസ് ഓപ്പണും 2019ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും നേടിയ താരമാണ് ഒസാക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: