സിദ്ധികള്‍ കൃത്യമായി പറഞ്ഞാല്‍ ധാരണകളാണ്. ചിന്തകള്‍ക്ക് മേല്‍ പ്രവര്‍ത്തിയുടെ ആധിപത്യം രൂഢമൂലമാകുന്ന സന്ദര്‍ഭത്തില്‍ പരി
പൂര്‍ണമായും അവധാരണയായി പരിവര്‍ത്തിക്കപ്പെടുന്നു. ധ്യാനമെന്ന പ്രവര്‍ത്തിയിലൂടെ ചിന്തകളെ ക്രമമായി അടുക്കിവെച്ച ശേഷം അവയില്‍ ഓരോന്നായി സ്വന്തം സ്വത്വം കേന്ദ്രീകരിച്ചാല്‍ കൈവരുന്നവയാണ് സിദ്ധികള്‍. അവയെ പ്രവര്‍ത്തന ക്ഷമമാക്കാന്‍ പിന്നെയും കടമ്പകളേറെ കടക്കേണ്ടിയിരിക്കുന്നു.
സിദ്ധികള്‍ എട്ടു വിധമാണ്.
അണിമ- ശരീരം വളരെ ചെറുതാക്കാനുള്ള കഴിവ്
മഹിമ- ശരീരം ഭീമാകാരം ആക്കാനുള്ള കഴിവ്
ഗരിമ- ശരീരം ഭാരമേറിയതാക്കാനുള്ള കഴിവ്
ലഘിമ- ശരീരഭാരം ഇല്ലാതാക്കാനുള്ള കഴിവ്
പ്രാപ്തി- എന്തും സൃഷ്ടിക്കാനുള്ള കഴിവ്
പ്രകാമ്യ- എന്തും ഏതും പ്രാപ്തമാക്കാനുള്ള കഴിവ്
ഇശിത്വ- സൃഷ്ടികള്‍ക്ക് മേല്‍ സര്‍വ്വാധിപത്യം നേടാനുള്ള കഴിവ്
വശിത്വ- പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ എന്തിനെയും നിയന്ത്രിക്കാനുള്ള കഴിവ്
ഈ എട്ടു സിദ്ധികളും നേടിയവരെയാണ് യഥാര്‍ത്ഥത്തില്‍ സിദ്ധന്മാര്‍ എന്ന് അഭിസംബോധന ചെയ്യുന്നത്. ഭാരതത്തിന്റെ അഭിമാനമായി നിലനില്‍ക്കുന്ന സിദ്ധവൈദ്യം ഇവരുടെ സംഭാവനയാണ്. വേദശാസ്ത്ര പ്രകാരം പരമാത്മ പരബ്രഹ്മ സ്വരൂപമായ പ്രണവമയം സാക്ഷാല്‍ പരമശിവന്‍ പത്‌നിയായ പാര്‍വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് സിദ്ധചികിത്സാ രീതി. ദേവി പാര്‍വതിയില്‍ നിന്നും ആ വിദ്യ ഗ്രഹിച്ച പുത്രന്‍ സുബ്രഹ്മണ്യന്‍ അവയെല്ലാം തന്റെ പ്രിയ ഭക്തനായ അഗസ്ത്യ മഹര്‍ഷിക്ക് ഉപദേശിച്ചുകൊടുത്തു. അഗസ്ത്യ മഹര്‍ഷിയില്‍ നിന്നും മറ്റു പതിനേഴു സിദ്ധന്മാര്‍ക്കും ആ ചികിത്സാ വിധികള്‍ ലഭിച്ചു.
പതിനെട്ട് സിദ്ധര്‍ ഇവരൊക്കെയാണ്.
1: നന്ദിദേവര്‍
2: അഗസ്ത്യര്‍
3: തിരുമൂലര്‍
4: ഭോഗര്‍(ഭോഗനാഥര്‍)
5: മച്ചമുനി (മത്സ്യേന്ദ്ര നാഥ്)
6: കൊങ്കണവര്‍
7: ഗോരഖ്‌നാഥ് (കോരക്കര്‍)
8: കരുവൂരാര്‍
9: സട്ടൈമുനി
10: സുന്ദരനന്ദര്‍
11: രാംദേവ്
12: കുദംബായ്
13: ഇടയ്‌ക്കാട്
14: കമലമുനി
15: വാല്മീകി
16: പതഞ്ജലി
17: ധന്വന്തരി
18: പാമ്പാട്ടി
‘പാര്‍ത്തീടവേ നന്ദീശര്‍ മൂലത്തീശര്‍
പണപാന അഗസ്തീശര്‍ ചട്ടനാതര്‍
പാര്‍ത്തീടവേ പതഞ്ജലിയും ഊനര്‍ കണ്ണര്‍
കോരക്കര്‍ കമലമുനി ചണ്ഡികേശ്വര്‍
ഓര്‍ത്തീടവേ ഇടൈകാദര്‍ ചിപായ സിദ്ധര്‍
കൊങ്കണവര്‍ തന്തൈ ഭോഗനാഥര്‍
കാത്തീടവേ മച്ചമുനി പുണ്ണാക്കീശര്‍
കാലംഗി സുന്ദരരും കാപ്പുതാനേ’
തമിഴ് നാടിന്റെ അഭിമാനമായ പതിനെട്ട് സിദ്ധന്മാര്‍ ആരൊക്കെയാണെന്ന് ഇന്ന് ഭിന്നാഭി
പ്രായങ്ങളാണ് പ്രചരിക്കുന്നത്.
ആല്‍ക്കെമി എന്ന് ആധുനിക ശാസ്ത്രം പേരിട്ടു വിളിക്കുന്ന രസവാദശാസ്ത്രത്തിന്റെ സര്‍വ്വാംഗ പ്രായോഗിക സാദ്ധ്യതകളും കല്പ, രസായന, പുനരുജ്ജീവന ചികിത്സകളില്‍ കൂട്ടിയിണക്കാന്‍ തക്ക വൈദഗ്‌ദ്ധ്യം ആര്‍ജ്ജിച്ചിരുന്ന ആ മഹാസിദ്ധന്മാര്‍ നിരവധി യുഗങ്ങളും, കല്‍പ്പങ്ങളും,
നൂറ്റാണ്ടണ്ടുകളും ജീവിച്ചിരുന്നതിനാല്‍, ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകള്‍ക്ക് മുന്‍പുള്ള പൂര്‍വ്വികരും പിന്‍ഗാമികളുമെല്ലാം സമകാലികരായിരുന്നു! ഇങ്ങനെ ദീര്‍ഘ കാലം ജീവിച്ചിരുന്നതിനാല്‍, ഒരു പുരുഷായുസിന്റെ മാനദണ്ഡത്തില്‍ വ്യക്തികളുടെ കാലഘട്ടമളക്കുന്ന ആധുനിക ചരിത്രകാരന്മാര്‍ക്ക് ഇവരെ പലപ്പോഴും വേര്‍തിരിച്ചറിയാന്‍ സാധിക്കാറില്ല.
എല്ലാറ്റിനും പുറമേ, ഇപ്പറഞ്ഞ സിദ്ധന്മാര്‍ പതിനെട്ട് പേരെ കൂടാതെ പുറമേ,സത്യനാഥര്‍, സതോഗനാഥര്‍, ആദിനാഥര്‍, വെഗുളി നാഥര്‍, അനാതിനാഥര്‍, മാതംഗനാഥര്‍, മചേന്ദ്ര നാഥര്‍, കലേന്ദ്രനാഥര്‍, കോരക്കനാഥര്‍ എന്നീ നവനാഥ സിദ്ധന്മാരെക്കുറിച്ചും നവകോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമര്‍ശനങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ടണ്ട്.
പതിനെട്ടു മാനങ്ങളില്‍ വര്‍ത്തിച്ച സിദ്ധര്‍
കാലദേശ ഗണനകള്‍ക്ക് വശംഗതമല്ല സിദ്ധരുടെ ജീവിത ഗാഥകള്‍. പുണ്യപാപങ്ങളായ കര്‍മ്മ ഫലങ്ങളെ ഭസ്മീകരിച്ചു കൊണ്ട് പരിണാമത്തിന്റെ പരമപദം പ്രാപിച്ചവരായിരുന്നു ഈ പതിനെട്ട് സിദ്ധന്മാരും. പ്രണവ ശരീരം എന്നറിയപ്പെടുന്ന ഇവരുടെ ശരീരങ്ങള്‍ക്ക് നിഴല്‍ ഉണ്ടാവില്ലായിരുന്നു. ദേഹവും ദേഹിയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വയം മാറാനുള്ള കഴിവുള്ളവരായിരുന്നു ഇവര്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ത്രിമാനങ്ങള്‍ അനുഭവിക്കാന്‍ ഇന്നത്തെ കാലത്ത് സാധിക്കുമ്പോള്‍, പതിനെട്ട് മാനങ്ങളില്‍ വര്‍ത്തിക്കാനും കണക്കുകൂട്ടാനും കഴിവുള്ളവരായിരുന്നു ഈ മഹായോഗികള്‍. ജലസിദ്ധി, അപ്രാപ്യമായ ഒട്ടനവധി കഴിവുകളും സാധന മൂലം ഇക്കൂട്ടര്‍ നേടിയിരുന്നു. സമയ, കാല, ദേശ, ഋതു ഭേദമന്യേ വര്‍ത്തിക്കാന്‍ കഴിവുണ്ടായിരുന്ന ഈ മഹാ സിദ്ധര്‍ ആത്മീയതയുടെ വ്യത്യസ്ത തലങ്ങളിലേക്കുള്ള വളര്‍ച്ച, മോക്ഷ പ്രാപ്തിക്കുള്ള വഴിയായല്ല, മറിച്ച് അറിവ് നേടാനുള്ള ഒരു മാര്‍ഗ്ഗമായാണ് കണ്ടത്.
എന്താണ് സിദ്ധ വൈദ്യം? ആഗ്രഹിക്കുന്നതെന്തും നേടുകയെന്നതാണ് സിദ്ധം. പഞ്ചീകരണമായ പ്രപഞ്ചത്തിലും പ്രകര്‍ഷേണയായ പ്രകൃതിയിലും സര്‍വ്വവും മനുഷ്യരാശിയുടെ നന്‍മ്മയ്‌ക്കായ് നേടുന്ന പ്രദമ വൈദ്യ വിജ്ഞാനമാണ് സിദ്ധ വൈദ്യമെന്നും, സിദ്ധ വൈദ്യത്തില്‍ നിന്നാണ് മറ്റെല്ലാ വൈദ്യ വിജ്ഞാന ശാഖകളും വികസിച്ചതെന്നുമാണ് വിശ്വാസം. ഈ ഭാരത മണ്ണില്‍ പൂര്‍ണ്ണ വികാസം പ്രാപിച്ച യുഗ സംസ്‌കാരത്തില്‍ നിന്നുമാണ് എല്ലാത്തിന്റെയും ഉത്ഭവം. നില നിന്നിരുന്ന കാര്യം പ്രസിദ്ധമാണല്ലോ. ആ ധന്യ സംസ്‌കാരത്തിന്റെ സംഭാവനയാണ് സിദ്ധ വൈദ്യം. ഈ മഹത് വൈദ്യ വിജ്ഞാനം ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്ത അഗസ്ത്യ മുനിയാണ് സിദ്ധവൈദ്യ ശാഖയുടെ പിതാവായി ആദരിച്ചു വരുന്നത്. തികച്ചും സമഗ്രവും സമ്പൂര്‍ണ്ണവുമായ ശാസ്ത്രീയവുമായ സിദ്ധവൈദ്യം ശൈവ വിജ്ഞാനത്തില്‍ അടിസ്ഥിതമായതുമാണ്.
അഗസ്ത്യരും അദ്ദേഹത്തിന്റെ 18 ശിഷ്യന്മാരും പ്രാചീന തമിഴ് ഭാഷയില്‍ രചിച്ച നൂറുകണക്കിന് ഗ്രന്ഥങ്ങളിലാണ് സിദ്ധവൈദ്യ വിജ്ഞാനം പരന്നു കിടക്കുന്നത്. ആദിനൂല്‍, ഗുണവാടകം, നാരമാമിസനൂല്‍ 4000, അഗസ്ത്യര്‍ 12000, പഞ്ചവിദപതി വടങ്കല്‍ 1000, മര്‍മ്മസൂത്തിരം, അഗസ്ത്യര്‍ പരിപൂര്‍ണ്ണം, അമൃതകലൈജ്ഞാനം, അഗസ്ത്യ വൈദ്യ രത്‌നചുരുക്കം തുടങ്ങിയവ സിദ്ധവൈദ്യ ശാഖയുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ചിലതുമാത്രം.
ഗഹനങ്ങളായ നിരവധി പ്രമാണങ്ങളും സങ്കീര്‍ണ്ണമായ നിരവധി സങ്കേതങ്ങളുമുള്ള സിദ്ധ വൈദ്യത്തെ ചുരുങ്ങിയ വാക്കുകളില്‍ നിര്‍വചിക്കുക എളുപ്പമല്ല. എങ്കിലും ശരീരവും മനസും ആത്മാവും ചേര്‍ന്ന് സമഗ്ര രൂപമാര്‍ജ്ജിക്കുന്ന മനുഷ്യനെന്ന സവിശേഷ സൃഷ്ടിയെ ബാധിക്കുന്ന രോഗങ്ങളും രോഗാവസ്ഥകളും ആരോഗ്യ പ്രശ്‌നങ്ങളും ദശനാഡികളുടെ സ്പന്ദനവേഗം അപഗ്രഥിച്ച് നിര്‍ണ്ണയിച്ച്, പ്രകൃതി മൂലികകളില്‍ നിന്ന് ആചാര്യ വിധിപ്രകാരം തയ്യാറാക്കുന്ന ദിവ്യൗഷധങ്ങള്‍ ഉപയോഗിച്ച് ഹ്രസ്വകാലം കൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്തുന്ന ചികിത്സാ പദ്ധതിയാണ് സിദ്ധ വൈദ്യമെന്ന് വളരെ ലളിതമായ വിശകലനം പ്രചാരത്തിലുണ്ട്.
പൂര്‍ണ വികാസം പ്രാപിച്ച ഔഷധ നിര്‍മ്മാണ ശാഖയും സമഗ്ര സ്വഭാവമുള്ള മര്‍മ്മ ശാസ്ത്ര ശാഖയും സിദ്ധ വൈദ്യത്തിന്റെ സവിശേഷതകളാണ്. സിദ്ധവൈദ്യ ശാഖയിലെ നീറ്റുമരുന്നുകളുടെ രോഗ നിവാരണശേഷി പ്രസിദ്ധമാണ്.
പച്ച മരുന്നുകള്‍, അങ്ങാടി മരുന്നുകള്‍, പ്രകൃതി മൂലികകള്‍ തുടങ്ങിയവയില്‍ നിന്നും സ്വര്‍ണ്ണം , വെള്ളി, മെര്‍ക്കുറി, സള്‍ഫര്‍, ചെമ്പ്, ഇരുമ്പ്, വിവിധയിനം ഉപ്പുകള്‍, പാഷാണങ്ങള്‍ എന്നിവയില്‍ നിന്നും തയാറാക്കുന്ന ഔഷധങ്ങള്‍ സിദ്ധവൈദ്യ ചികിത്സകര്‍ ഉപയോഗപ്പെടുത്തിവരുന്നു. സിദ്ധ വൈദ്യ ശാസ്ത്രം വിശ്വേശ്വരന്റെ പ്രണവത്തില്‍ നിന്നും ഉത്ഭവിച്ച ശാസ്ത്രം ഈ ശാസ്ത്രം പരമമായ സത്യം…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: