ന്യൂദല്‍ഹി: തക്കസമയത്ത് രാജ്യത്ത് ലോക്ക് ഡൗണ്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലെ തെരുവോരങ്ങളില്‍ പതിനായിരങ്ങള്‍ മരിച്ചുവീഴുമായിരുന്നെന്ന് നീതി ആയോഗ്. ലോക് ഡൗണ്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ 1.4 ദശലക്ഷത്തിനും 2.9 ദശലക്ഷത്തിനും ഇടയില്‍ രോഗബാധ ഉണ്ടാകുമായിരുന്നെന്നും 54,000 മരണങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നും നീതി ആയോഗ് അംഗം വിനോദ് പോള്‍ പറഞ്ഞു.
മാര്‍ച്ച് 25 മുതല്‍ മൂന്ന് തവണ നീട്ടിയ ലോക്ക്ഡൗണ്‍ രാജ്യത്തിന് മികച്ച നേട്ടമാണ് നൽകിയത്.ലോക്ക്ഡൗണ്‍ ഒന്നും രണ്ടും ഉണ്ടാക്കിയ ഫലങ്ങളെക്കുറിച്ച് പല പഠനങ്ങള്‍ നടന്നെന്നും എല്ലാം കണ്ടെത്തിയത് ലോക്ക്ഡൗണ്‍ രോഗവ്യാപനം മെല്ലെയാക്കിയെന്നാണ്. അഞ്ച് വിവിധ ഏജന്‍സികളാണ് അനാലിസിസ് നടത്തിയത്. ഇതില്‍ നിന്നും 1.4 ദശലക്ഷത്തിനും 2.9 ദശലക്ഷത്തിനും ഇടയില്‍ രോഗവ്യാപനവും 37,000 നും 78,000 നും ഇടയില്‍ മരണവും ഒഴിവാക്കാനായി.
മെയ് 21 വരെ 80 ശതമാനത്തോളം കേസുകള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുങ്ങി. 90 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോൾ മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ദല്‍ഹി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചിമ ബംഗാള്‍, ബീഹാര്‍, കര്‍ണാടക എന്നിങ്ങനെ 10 സംസ്ഥാനങ്ങളില്‍ മാത്രം ആയിരുന്നു. കേസ് 70 ശതമാനമാകുമ്പോൾ മുംബൈ, ദല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ, പൂനെ, ഇന്‍ഡോര്‍, കോല്‍ക്കത്ത, ഹൈദരാബാദ്, ഔറംഗബാദ് എന്നിങ്ങളെ 10 നഗരങ്ങളിലേ ഉണ്ടായിരുന്നുള്ളൂ.
മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും 10 സംസ്ഥാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മഹാരാഷ്‌ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകാ സംസ്ഥാനങ്ങളിലും മുംബൈ, അഹമ്മദാബാദ്, പൂനെ, ദല്‍ഹി, കൊല്‍ക്കത്ത, ഇന്‍ഡോര്‍, താനേ, ജയ്‌പൂര്‍, ചെന്നൈ, സൂററ്റ് എന്നിവയായിരുന്നു ഇവ. ലോക്ക്ഡൗണിലൂടെ രോഗത്തിന്റെ വ്യാപനത്തിന്റെ വേഗത കുറയ്‌ക്കാന്‍ സര്‍ക്കാരിനായി. അതുകൊണ്ടു തന്നെ ഹോസ്പിറ്റല്‍ ബെഡ്ഡുകളും പരിശോധനാ സംവിധാനങ്ങളും മാനവ വിഭവശേഷിയും ഉള്‍പ്പെടെയുള്ള രോഗം പടരുന്നത് തടയാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സമയം കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: