കൊച്ചി: ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 1497 പേരെ ഇന്നലെ നിരീക്ഷണപട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ 41 പേര് ആശുപത്രിയിലും 4,899 പേര് വീടുകളിലുമായിരുന്നു.
നിലവില്‍ കൊറോണ രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് ഒമ്പത് പേരാണ്. ഇതില്‍ നാല് എറണാകുളം സ്വദേശികളുണ്ട്. ജില്ലയിലെ 19 കൊറോണ കെയര്‍ സെന്ററുകളിലായി 884 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 49 പേര് പണം നല്കി ഉപയോഗിക്കാവുന്ന കൊറോണ കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 79 ചരക്കു ലോറികളാണ് ഇന്നലെ എത്തിയത്. അതിലെ ഡ്രൈവര്‍മാരും ക്ളീനര്മാരുമായ 95 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: