ഇടുക്കി: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി. ശാന്തന്‍പാറ സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലാകെ ഇതുവരെ 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച ശാന്തന്‍പാറ സ്വദേശി 18ന് രാവിലെയാണ് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയത്. 19ന് ചിത്തിരപുരം സിഎച്ച്സിയിലെ പരിശോധനയ്ക്ക് ശേഷം കൊറോമ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നെന്ന് ഡിഎംഒ അറിയിച്ചു. രാത്രി വൈകി ഇയാളെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 14ന് കരുണാപുരം പഞ്ചായത്തില്‍ 39 വയസുകാരനായ ബേക്കറി ഉടമക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 12-ാം വാര്‍ഡായ ചേറ്റുകുഴി ചാലക്കുടിമേട് സ്വദേശിയ്ക്കാണ് രോഗം കണ്ടെത്തിയത്. പിന്നാലെ വണ്ടന്മേട്, കരുണാപുരം പഞ്ചായത്തിലെ ഏട്ട് വാര്‍ഡുകളില്‍ ഹോട്ട്സ്പോട്ടിലാക്കിയിരുന്നു. ജില്ലയിലാകെ ഹോം ക്വാറന്റൈനിലുള്ളവരുടെ എണ്ണം 4000 പിന്നിട്ടു. ഇന്നലെ പുതിയതായി 668 പേര് കൂടി എത്തിയതോടെ ആകെ 4158 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രിയില്‍ 5 പേരും നിരീക്ഷണത്തിലുണ്ട്.
ആകെ 3297 സ്രവ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഇന്നലെ എട്ട് പേരുടെ ഫലം വന്നു. ഇനി 385 പേരുടെ ഫലം കൂടി വരാനുണ്ട്. രോഗം സ്ഥിരീച്ചവരുമായി നേരിട്ട് ബന്ധമുള്ള 1048 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: