തിരുവനന്തപുരം: കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം ജില്ലയില്‍ സര്‍വ്വീസ് ആരംഭിച്ചെങ്കിലും 30 ശതമാനം സര്‍വ്വീസ് ഇന്നലെ വെട്ടിക്കുറച്ചു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സാമൂഹിക അകലം പാലിച്ച് യാത്രചെയ്യേണ്ട സാഹചര്യത്തിലാണ് സര്‍വ്വീസ് വെട്ടിക്കുറച്ചതെന്നത് ശ്രദ്ധേയമാണ്. യാത്രക്കാരുടെ കുറവാണ് സര്‍വ്വീസ് വെട്ടിക്കുറയ്‌ക്കാന്‍ കാരണമായി കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്‌ച്ച 1319 സര്‍വ്വീസുകളാണ് ജില്ലയില്‍ കെഎസ്ആര്‍ടിസി നടത്തിയത്. സൗത്തില്‍ 634, സെന്‍ട്രലില്‍ 478, നോര്‍ത്തില്‍ 207 എന്നിങ്ങനെയാണ് സര്‍വ്വീസ് നടത്തിയത്. 177611 യാത്രക്കാര്‍ യാത്ര ചെയ്തപ്പോള്‍ 3532465 ലക്ഷമാണ് വരുമാനം. അതായത് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചും സാമൂഹിക അകലം പാലിച്ചും സര്‍വ്വീസ് നടത്തിയപ്പോള്‍ ഒരു ബസ്സിന് ശരാശരി 2678.14 രൂപ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: