തിരുവനന്തപുരം : വ്യാഴാഴ്ച മുതല്‍ കനത്ത മഴയും കാറ്റും ആരംഭിച്ചതോടെ സംസ്ഥാനത്തെ പല സ്ഥലങ്ങളും പ്രളയ ഭീതിയില്‍. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളും പ്രളയ ഭീഷണിയിലാണ്.
കനത്ത കാറ്റിലും മഴയിലും വീടുകളിലും കടകളിലും വെള്ളം കയറുകയും വ്യാപകമായി കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. വരുന്ന മൂന്ന് മണിക്കൂര്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരിപ്പൂര്‍ നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളത്ത് വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാര്‍ ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: