പെരുങ്കടവിള: അവശ്യസര്‍വീസുകള്‍ ലഭ്യമാക്കേണ്ട ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനുകള്‍ നിര്‍ജീവം. കൊറോണ മഹാമാരിയോടൊപ്പം കാലവര്‍ഷവും കടുത്തതോടുകൂടി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന ഫയര്‍ ഫോഴ്‌സ്, പോലീസ്, ആശുപത്രികളിലെ ലാന്‍ഡ്‌ലൈനുകള്‍ തുടങ്ങിയവ പ്രവര്‍ത്തനരഹിതമായിട്ട് ദിവസങ്ങളായി.
ബിഎസ്എന്‍എല്ലില്‍ പരാതിപ്പെട്ടിട്ടും ഈ അത്യാഹിത നമ്പറുകള്‍ പുനഃസ്ഥാപിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ലോക്ഡൗണ്‍ ആയതിനാലാണ് ഇത് പ്രവര്‍ത്തനയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്നാണ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ കൃത്യസമയത്ത് ജോലിക്ക് എത്തുന്നില്ല. വരുംദിവസങ്ങളില്‍ ഗാന്ധിദര്‍ശന്‍ യുവജന സമിതി പാറശ്ശാല നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: