ടോക്കിയോ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷവും നടത്താനായില്ലെങ്കില്‍ റദ്ദാക്കേണ്ടിവരുമെന്ന് ഇന്റര്‍ നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി) ചെയര്മാന് തോമസ് ബാക്ക്.
ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനിരുന്ന ടോക്കിയോ ഒളിമ്പിക് കൊറോണ വൈറസ് ഭീതിയിലാണ് ഐഒസി അടുത്ത വര്‍ഷം ജൂലൈയിലേക്ക് മാറ്റിവച്ചത്. കൊറോണ വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ അടുത്ത വര്‍ഷവും ടോക്കിയോ ഒളിമ്പിക്സ് നടത്താനാവില്ലെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബേ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എല്ലാ വര്‍ഷവും ലോകത്ത് ആകെയുള്ള കായിക ഫെഡറേഷനുകളുടെ മത്സരക്രമം മാറ്റാനാകില്ല. കായിക താരങ്ങളെ അനിശ്ചിതത്വത്തിലാക്കാനും കഴിയില്ല. അതിനാല്‍ അടുത്തവര്ഷും ഒളിമ്പിക്സ് നടത്താനായില്ലെങ്കില്‍ ടോക്കിയോ ഒളിമ്പികസ് റദ്ദാക്കേണ്ടിവരുമെന്ന് തോമസ് ബാക്ക് വെളിപ്പെടുത്തി. ജപ്പാനില്‍ ഇതുവരെ 17100 പേര്‍ക്ക് കൊറോണ ബാധിച്ചു. 797 പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: