കാലടി: അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുവജനോത്സവം നഷ്ടമാകാതിരിക്കാന്‍ കാലടി ശ്രീശാരദ വിദ്യാലയത്തിന്റെ ശാരദ ഫെസ്റ്റ് ഓണ്‍ലൈനിലൂടെ തുടക്കം കുറിച്ചു. ഒരു മാസത്തോളമാണ് ഓണ്‍ലൈന്‍ മത്സരങ്ങള്‍.
ഡാന്‍സ്, മ്യൂസിക്, രചന, ചിത്രരചന, അഭിനയം, പ്രഭാഷണങ്ങള്‍ ന്യൂജന്‍ ഐറ്റം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. മത്സരയിനം മൊബൈലില്‍ റെക്കോഡ് ചെയ്ത് സ്‌കൂളിന്റെ ശ്രീശാരദഫെസ്റ്റ് എ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കണം. വിധികര്‍ത്താക്കള്‍ വിജയികളെ പ്രഖ്യാപിക്കും.
ആദ്യ മൂന്ന് സ്ഥാനക്കാരുടെ മത്സരയിനം ഫെയ്സ് ബുക്ക്പേജില്‍ പ്രസിദ്ധീകരിക്കും. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം മത്സരങ്ങളില്‍ പങ്കെടുക്കാം. കലാതിലകം, കലാപ്രതിഭ പുരസ്‌കാരങ്ങളും നല്‍കും. ശാരദഫെസ്റ്റ് സീനിയര്‍ പ്രിന്‍സിപ്പാള്‍ ഡോ: ദീപ ചന്ദ്രന്‍ തിരി തെളിയിച്ചു. പ്രിന്‍സിപ്പാള്‍ മഞ്ജുഷ വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പാള്‍ രേഖ ആര്‍. പിളള പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: