വടകര: സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും ഐഡി കാര്‍ഡും വേണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കത്തെഴുതുമ്പോള്‍ ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് ദേവി വിലാസം യൂപി സ്കൂളിലെ ബസ് ഡ്രൈവര്‍ നാരായണന് വിചാരിച്ചിരുന്നില്ല. ഈ ആവശ്യം അംഗീകരിക്കപ്പെട്ടപ്പോള്‍ തികഞ്ഞ സന്തോഷത്തിലാണ് നാരായണന്.
എട്ടു വര്‍ഷമായി സ്കൂള്‍ വാഹനത്തില്‍ ജോലി ചെയുന്ന നാരായണന് കഴിഞ്ഞ വര്‍ഷമാണ് ട്രാസ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കത്തെഴുതിയത്. സ്കൂള്‍ വാഹനത്തിലെ നിറം പോലെതന്നെ പൊതുജനങ്ങള്‍ക്ക് സ്കൂള്‍ വാഹന ഡ്രൈവര്‍ ആണെന്ന് മനസിലാക്കാന്‍ യൂണിഫോമും തിരിച്ചറിയല്‍ രേഖയും ആവശ്യമാണെന്നും സ്കൂള്‍ വാഹനങ്ങളെ മറ്റ് വാഹനങ്ങളില്‍ നിന്നും പ്രത്യേകം ശ്രദ്ധിക്കാന്‍ ഹോണും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കമ്മീഷണര്‍ക്ക് കത്തെഴുതിയത്.
മൂന്നു മാസങ്ങള്‍ക്കു ശേഷം നാരായണന് ഉന്നയിച്ച ഭേദഗതികള്‍ ശ്രദ്ധയില്‍ പെട്ടെന്നും ആവശ്യമായ മാറ്റങ്ങള്‍ ഉടനെ വരുത്തുമെന്നുമുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ മറുപടിയും നാരായണന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ യൂണിഫോം വെള്ള ഷര്‍ട്ടും കറുപ്പ് പാന്റ്സും ആയി നിശ്ചയിച്ചതായി 1989 ലെ കേരള മോട്ടോര്‍ വാഹന ചട്ടം 41 ഭേദഗതി ചെയ്ത് കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവ് ഇറക്കുന്നത്.
യൂണിഫോമിനോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വടകരയിലെ ആദ്യകാല ടാക്സി ഡ്രൈവറാണ്. പ്രവാസ ജീവിതത്തിനു ശേഷം കഴിഞ്ഞ എട്ടുവര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ കീഴല്‍ ദേവീവിലാസം യുപി സ്കൂളിലെ വാഹനത്തിന്റെ വളയം പിടിക്കുകയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: