കാസര്‍കോട്: മെയ് 24ന് കാസര്‍കോട് ജില്ലാ പിറവി ദിനാഘോഷത്തിനോടനുബന്ധിച്ച് ജില്ലയില്‍ രണ്ടു ലക്ഷം മാസ്ക്കുകള്‍ ബിജെപി വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു. ജില്ലാ രൂപീകരണതോടനുബന്ധിച്ച് ബിജെപി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് മാസ്സായി മാസ്ക്ക് വിതരണം നടത്താന്‍ ബിജെപി ജില്ലാ ഘടകം തീരുമാനിച്ചത്. കോവിഡ് വൈറസില്‍ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ മാസ്ക് വിതരണം ചെയ്യുന്നത്.
വാര്‍ഡ് തലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന മാസ്ക്കുകള്‍ വീടുകളിലെത്തിക്കും. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ മുഴുവനാളുകളുടെയും സഹകരണമുണ്ടാകണമെന്ന് അഡ്വ.കെ.ശ്രീകാന്ത് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: