ന്യൂദല്‍ഹി:ഗ്രാമീണമേഖലയിലെ റോഡ് നിര്‍മ്മാണത്തിനായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു .കേരളത്തിലെ 71 കിലോമിറ്റര്‍ ഉള്‍പ്പെടെ രാജ്യത്തെ 7 സംസ്ഥാനങ്ങളിലായി 1674 കിലോമീറ്റര്‍ റോഡുകളാണ് കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് നിര്‍മ്മിക്കുക
പ്രകൃതിദത്തവും,ശക്തവും,ദീര്‍ഘനാള്‍ ഈടുനില്‍ക്കുന്നതുമായ നാരുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് കയര്‍ ഭൂവസ്ത്രങ്ങള്‍.ദ്രാവകങ്ങളെ സ്വന്തം പ്രതലത്തിലൂടെ കടത്തിവിടുമ്പോഴും ഖര രൂപത്തിലുള്ള തരികളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവുള്ളവ കയര്‍ ഭൂവസ്ത്രങ്ങള്‍ക്ക്, ഫങ്കസ് അടക്കമുള്ള എല്ലാത്തരം സൂക്ഷ്മജീവികളുടെ ആക്രമണം, ഈര്‍പ്പം ,എന്നിവയെ അതിജീവിക്കാനും സാധിക്കും.
പ്രധാന്‍മന്ത്രി ഗ്രാം സഡക്ക് യോജനയുടെ മൂന്നാം ഘട്ടത്തിന് കീഴിലാണ്ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കുക.റോഡ് നിര്‍മ്മാണത്തിനായി ഇവ വിജയകരമായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നത് വളരെവലിയ നേട്ടമാണെന്ന് റോഡ് ഗതാഗതദേശീയപാത മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി നിLിന് ഗഡ്കരി അഭിപ്രായപ്പെട്ടു.ഈ നീക്കം, രാജ്യത്തെ കയര്‍ വ്യവസായത്തിന് കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും വലിയ ഊര്‍ജം പകരുമെന്നും കയറിന്റെ മറ്റു ഉപയോഗങ്ങള്‍ പരിശോധിച്ചറിയാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാന്‍മന്ത്രി ഗ്രാം സഡക്ക് യോജനയ്ക്ക് കീഴിലെ റോഡ് നിര്‍മ്മാണത്തിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, പുതുതായി നിര്‍ദേശിക്കപ്പെടുന്ന ഓരോ പാതകളുടെയും 15% നീളം,നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കേണ്ടതാണ്.ഇതില്‍ തന്നെ 5% റോഡുകള്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗീകാരമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വേണം നിര്‍മ്മിക്കാന്‍.ഗ്രാമീണറോഡുകളുടെ നിര്‍മ്മാണത്തിനുള്ള കഞഇ അംഗീകാരമാണ് കയര്‍ ഭൂവസ്ത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: