തിരുവനന്തപുരം: കൊവിഡ് കാലത്തേതടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ചരക്കുനീക്കം ഡിജിറ്റല്‍വല്‍കരിച്ച് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ യാത്രാമേഖലയിലെ പ്രശസ്ത സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയറും ചരക്കുനീക്കത്തില്‍ ലോകത്തെ പ്രമുഖ നൂതന ഡിജിറ്റല്‍ കമ്പനിയായ വെബ്കാര്‍ഗോയും കൈകോര്‍ക്കുന്നു.
തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ്-ന്റെ ഉപയോക്താക്കളായ മുപ്പതോളം ആഗോള വിമാനക്കമ്പനികള്‍ക്കും വെബ്കാര്‍ഗോയുടെ 1900 കാര്‍ഗോ ഉപയോക്താക്കള്‍ക്കും ഇ-ബുക്കിംഗിലെ നൂതനവും അനായാസവുമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
കൊവിഡ്-19 നെത്തുടര്‍ന്ന് വ്യോമയാന മേഖലയില്‍ ചരക്കുനീക്കത്തിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി ഡിജിറ്റല്വല്കരണം യാഥാര്ഥ്യമാക്കുകയായിരിക്കും രണ്ടു സ്ഥാപനങ്ങളും ചേര്‍ന്നുള്ള തേര്‍ഡ്പാര്‍ട്ടി സംവിധാനം ചെയ്യുക.
എയര്‍ഫ്രെയ്റ്റ് മേഖലയിലെ ഡിജിറ്റല്വല്കരണം സുപ്രധാനമായ മൂന്നേറ്റമായിരിക്കും സൃഷ്ടിക്കുന്നതെന്നും സമീപഭാവിയില്‍തന്നെ ബിസിനസ് മേഖലയില്‍ ഇതിന്റെ മാറ്റം പ്രകടമാകുമെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റും കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്സ് വിഭാഗം മേധാവിയുമായ അശോക് രാജന് പറഞ്ഞു. ഉപയോക്താവിന് കൂടുതല്‍ സുതാര്യതയും പ്രതികരണശേഷിയും മൂല്യവും ഇത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: