പറവൂര്‍: രണ്ടു മാസമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് അടിയന്തിരമായി സഹായം നല്‍കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. ഹിന്ദു ഐക്യവേദി പറവൂര്‍ താലൂക്ക് കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിത്യപൂജയ്ക്കായി തുറക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്തതു കൊണ്ട് വഴിപാട് ഇനത്തില്‍ വരവില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് ശബളം പോലും നല്കാന് കഴിയാത്ത അവസ്ഥയാണ്.
ഗുരുവായൂര്‍ ദേവസ്വം സ്വത്തില്‍ നിന്ന് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ കൊടുത്തപ്പോള്‍ ആയിരക്കണക്കിന് വരുന്ന പട്ടിണി പാവങ്ങളെ സര്‍ക്കാര്‍ മറന്നു. അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന താലൂക്ക് കണ്‍വെന്‍ഷനില്‍ പ്രകാശന് തുണ്ടത്തുംകടവ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. സാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: