തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് നാക്കുപിഴവ് ഉണ്ടായതല്ലെന്നും ഗോവയെ തകര്‍ക്കാനായി മനപൂര്‍വമാണ് ആ പ്രസതാവനനടത്തിയതെന്നും വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ്. കാളിയമ്പി എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ് തെളിവുകള്‍ നിരത്തി ഷൈലജയുടെ കപടത പൊളിച്ചടുക്കിയത്.
ബിബിസിയും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തിയ മനപ്പൂര്‍വമായ ഗൂഢാലോചനയാണ് ഇന്നലെ ഷൈലജ്ജ പറഞ്ഞത്. ഇത് ഗോവയ്ക്കെതിരെയല്ല. ഭാരതത്തിനെതിരേയുള്ള ഗൂഢാലോചനയാണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
യു കെയിലെ ദ ടൈംസ് പത്രത്തിന്റെ പ്രധാന തലക്കെട്ടും മുന്‍ പേജുമാണിത്. എന്താണ് വാര്‍ത്തയെന്നോ? വായൂപാലങ്ങള്‍, അതായത് പ്രത്യേക സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക സ്ഥലങ്ങളിലേക്ക് മാത്രം സകല സുരക്ഷിതത്വമാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന വിമാന സൗകര്യങ്ങള്‍ വരുന്നതോടെ ജൂലയ് മാസത്തോട് കൂടി ബ്രിട്ടീഷുകാര്‍ക്ക് അന്താരാഷ്ട്ര ഉല്ലാസയാത്രകള്‍ നടത്താം എന്നതാണ് വാര്‍ത്ത.
യു കെയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു ഉല്ലാസയാത്രാ കേന്ദ്രമാണ് ഗോവ. ഗോവന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ബ്രിട്ടീഷ് യാത്രികര്‍. അതായത് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സാ സൗകര്യവും തിരക്കി ജനം ഓടിയെത്തുന്നു എന്ന് ഷൈ ലജ്ജയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനും പച്ചക്കള്ളം പറഞ്ഞത് മനപ്പൂര്‍വമാണ്.
ബി ബി സി യും കമ്മികളും ചേര്‍ന്ന് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തിയ മനപ്പൂര്‍വമായ ഗൂഢാലോചനയാണ് ഇന്നലെ ഷൈ ലജ്ജ പറഞ്ഞത്. പ്രത്യേകം ഓര്‍ക്കേണ്ടത് ഇന്നലെ ‘തന്നെയാണ്’ നിയന്ത്രിതമായ നിലയില്‍ അന്താരാഷ്ട്ര ഉല്ലാസയാത്രകള്‍ തുടങ്ങാന്‍ പദ്ധതികള്‍ ബ്രിട്ടനില്‍ നിന്ന് വന്നത് എന്നാണ്. ആ തീരുമാനം വന്ന ഉടനേ ‘ഇന്ത്യയിലെ ഒരു ആരോഗ്യ മന്ത്രി ‘ (അങ്ങനെയാവും അവര്‍ വാര്‍ത്തകളില്‍ നാളെ പറയുന്നത് ) ഗോവ നിറയെ കോവിഡ് 19 ആണെന്നും ജനങ്ങള്‍ അവിടുന്ന് ചികിത്സ തേടി രക്ഷപെടുന്നെന്നും പച്ചക്കള്ളം പറയുന്നത് എന്തിനാവും? ചിന്തിക്കുക. നാക്കു പിഴയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
അതൊരു നാക്കു പിഴയല്ല. ഗോവയുടെ ഉല്ലാസയാത്രാ വ്യവസായത്തെ ഇനിയൊരു ഉയര്‍ച്ച സാദ്ധ്യമല്ലാത്ത വിധം തകര്‍ക്കാന്‍ മനപ്പൂര്‍വം പറഞ്ഞതാണ്. ഇത് ഗോവയ്ക്കെതിരെയല്ല. ഭാരതത്തിനെതിരേയുള്ള ഗൂഢാലോചനയാണ്. ഈ കമ്മിക്കൂളികളെ ശിക്ഷിക്കണം. രാജ്യദ്രോഹികള്‍! ഒരു വശത്ത് കോവിഡ് ഉപയോഗിച്ച് രാഷ്ട്രത്തെ തകര്‍ക്കണം എന്ന് എം എ ബേബി, ചൈനയെ സഹായിക്കാന്‍ കാരാട്ട് വക താത്വികം രാജേഷ് ചൈനയുടെ വക്കാലത്ത് പിടിച്ച് രാജ്യത്തിനെതിരെ ഭീഷണി
അതേ സമയം ഈ നാടിനെ തകര്‍ക്കാന്‍, ഇതിന്റെ നട്ടെല്ലൊടിക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചനയുംകിടക്കുന്നിടം വൃത്തികേടാക്കുന്ന നാണമില്ലാത്ത….. കേസെടുത്ത് പരമാവധി ശിക്ഷ വാങ്ങി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: