തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര് വിദേശത്തു നിന്നു വന്നവരും 8 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. ഇതില്‍ ആറു പേര് മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാമണ്. ആര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നിട്ടില്ല. എന്നാല്‍, ഇന്ന് ആരും ഇന്ന് രോഗമുക്തമായിട്ടുമില്ല.142 പേര് ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇത്തരത്തില്‍-
കണ്ണൂര്‍-5
മലപ്പുറം-3
ആലപ്പുഴ-1
പത്തംനംതിട്ട- 1
തൃശൂര്‍-1
പാലക്കാട്-1
അതേസമയം, കേരളത്തില്‍ കോവിഡ് രോഗികള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ വളരെയധികം രോഗികളുണ്ട്. കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പ്രതിസന്ധിയേറിയ സമയമാണ്ഇത്. പുറത്തുനിന്ന് കൂടുതലാളുകള്‍ വരുന്നുണ്ട്.
ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടുന്ന സമയത്താണ് ഈ വരവ്. മുന്‍പ് പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോള്‍ രോഗം പടരുന്ന സമയമാണ്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്നാണ് കണക്കുള്‍. ഇന്നലെ 29 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര് വിദേശത്തുനിന്നു വന്നവരും 7 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: