ഇരിട്ടി: പ്രളയത്തെ തുടര്‍ന്ന് മലയോരത്തെ പുഴകളില്‍ അടിഞ്ഞ ചെളിയും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിനിടയില്‍ വന്‍ മണല്‍ക്കൊള്ള. പുഴയില്‍ നിന്നും മണല്‍ കടത്തുന്ന ലോറികള്‍ മണ്ഡലം പ്രസിഡന്റ് എം. ആര്‍. സുരേഷിന്റെ നേതൃത്വത്തിലുള്ള ബിജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രശ്‌നം വിവാദമായതോടെ സബ്കലക്ടര്‍ പുഴകളില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ മുഴുവന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ഉത്തരവ് ഇരിട്ടി തഹസില്‍ദാര്‍ക്ക് കൈമാറിയതോടെ തഹസില്‍ദാര്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ബാവലി, വളപട്ടണം, ബാരാപോള്‍ പുഴകളില്‍ നിന്നാണ് അവശിഷ്ടങ്ങളും ചെളിയും നീക്കുന്നതിന്റെ മറവില്‍ വന്‍തോതില്‍ മണലെടുപ്പ് നടന്നത്. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സിനെയാണ് ജില്ലാ ഭരണകൂടം ഇതിനായി ചുമതലപ്പെടുത്തിയതെങ്കിലും ഇവര്‍ ടെണ്ടര്‍ ഇല്ലാതെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി ബ്രദേഴ്സ് കമ്പിനിക്ക് നല്‍കുകയാണ് ഉണ്ടായത്. പുഴയില്‍ നിന്നും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിനൊപ്പം ലഭിക്കുന്ന വസ്തുക്കള്‍ വസ്തുക്കള്‍ ഇതിനുള്ള ചിലവിലേക്കായി ഉപയോഗപ്പെടുത്താമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഉത്തരവില്‍ മണല്‍ എന്നൊരു പദം പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിന്റെ മറവിലാണ് വന്‍ തോതില്‍ മണലെടുപ്പ് നടന്നത്. പ്രവ്യത്തി ആരംഭിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളുവെങ്കിലും പുഴയോട് ചേര്‍ന്ന് നാലിടങ്ങളിലായി ആയിരത്തിലധികം ലോഡ് മണലാണ് സംഭരിച്ചിരിക്കുന്നത് . ഉളരുള്‍പൊട്ടലിനെ തുടര്‍ന്ന പുഴയില്‍ അടിഞ്ഞ പാറകളും കല്ലും മറ്റും നീക്കുന്ന പ്രവ്യത്തി പേരിന് മാത്രമായാണ് നടക്കുന്നത്. ജില്ലയ്‌ക്ക് അകത്തും പുറത്തുമുള്ള മണല്‍ലോബികള്‍ സംഘടിച്ച് വിവിധ ഗ്രൂപ്പുകളാക്കി പ്രവ്യത്തി സബ്ബ് ടെണ്ടര്‍ എടുത്താണ് കൊള്ള നടത്തിവന്നത്.
മണലടിഞ്ഞ പ്രദേശങ്ങളില്‍ നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നത്. മണലില്ലാത സ്ഥലങ്ങളില്‍ ഇവര്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. രാപകല്‍ വ്യത്യാസമില്ലാതെയായിരുന്നു പ്രവ്യത്തി. കാലവര്‍ഷം ആരംഭിക്കാനിരിക്കെ 31നുള്ളില്‍ പ്രവ്യത്തി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് മറയാക്കി പുലര്‍ച്ചെ ഒരുമണിവരെയാണ് മണലെടുക്കുന്നത്. ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേങ്ങളൊന്നും ഇവിടെ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. പത്തിലധികം മണ്ണ് മാന്തി യന്ത്രങ്ങളും 150-ല്‍ പരം ടിപ്പര്‍ ലോറികളുമാണ് പുഴയില്‍ അങ്ങോട്ടും ഇങ്ങോട്ടും തേരോട്ടം നടത്തിയത്.
ആറളം പുഴയില്‍ മണലില്ലാഞ്ഞതിനാല്‍ ഇവിടെ സബ്ബ് ടെണ്ടര്‍ നല്‍കിയപ്പോള്‍ ആരും എടുക്കാന്‍ ഉണ്ടായിരുന്നില്ല. ബാരാപോള്‍ പുഴയില്‍ മാത്രം 50കോടിയിലധികം രൂപയുടെ മണലുണ്ടെന്നാണ് നേരത്തെ ഇവിടങ്ങളിലെ മണല്‍ കടവുകള്‍ ലോലത്തിനെടുത്തവര്‍ പറയുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച കാലപരിധി തീരാന്‍ ഒരാഴ്‌ച്ച മാത്രം ബാക്കി നില്ക്കെ ചെളിയും അവശിഷ്ടങ്ങളും നീക്കുന്നതിനേക്കാള്‍ പരമാവധി മണല്‍ സംഭരിക്കാനുള്ള തത്രപാടാണ് മണല്‍ ലോബികള്‍ നടത്തിയത്.
ലോഡുകണക്കിനു മണല്‍ കടത്താന്‍ തുടങ്ങിയതോടെ ബിജെപി മണ്ഡലം ഭാരവാഹികള്‍ എത്തി ഇന്നലെ വൈകുനേരം 3 മണിയോടെ മണല്‍ കടത്ത് തടയുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും പ്രശനത്തില്‍ ഇടപെട്ടു. ഉത്തരവിറക്കിയ സബ് കലക്ടറുമായി അദ്ദേഹം സംസാരിച്ചു. പ്രശ്‌നം വഷളാകുമെന്ന് ഉറപ്പായതോടെ സബ് കളക്ടര്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. മണ്ഡലം പ്രസിഡന്റിനെക്കൂടാതെ നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, പ്രിജേഷ് അളോറ , റെനീഷ് കൂട്ടുപുഴ, ജോസ് കല്ലമ്മാരില്‍ , ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോറികള്‍ തടഞ്ഞിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: