കോഴിക്കോട്: അഞ്ജന ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത എന്‍ഐഎ അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു. ഉത്തരമേഖല ഐജി ഓഫീസിനു മുന്നില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ അഞ്ജന കെ. ഹരീഷ് എന്ന ചിന്നു സുല്‍ഫിക്കറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തീവ്രസ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധപ്പെട്ട് ഈ വിദ്യാര്‍ത്ഥിനി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥിനി ഗോവയിലെത്തിയത്. ഇവരെ സംബന്ധിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണെന്നും കെ. ഷൈനു പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ബൈജു കൂമുള്ളി അദ്ധ്യക്ഷനായി. സുബീഷ് ഇല്ലത്ത്, ഷാജു പാവങ്ങാട് എന്നിവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി കണ്ണൂരിലും കാസര്‍കോട്ടും ഇന്നലെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: