മുംബൈ: രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പോലീസുകാരിലും വൈറസ് വ്യാപനം ശക്തം. കഴിഞ്ഞ ദിവസം മാത്രം 67 പോലീസുകാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച പോലീസുകാര്‍ 1,237 ആയി. പതിനൊന്ന് പോലീസുകാര്‍ മരിച്ചു. 291 പേര്‍ക്ക് രോഗം ഭേദമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,347 പേരില്‍ വൈറസ് ബാധ കണ്ടെത്തി. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 741 പേരുടെ വര്‍ധന. ഇന്നലെ മാത്രം 63 പേര് മരിച്ചതോടെ ആകെ മരിച്ചവര്‍ 1,198 ആയി. മരണനിരക്ക്. 3.62 ശതമാനം. രോഗികളില്‍ ഏറെപേരും മുംബൈയില്‍ നിന്നുള്ളവര്‍, 1,595 പേര്. പൂനെയില്‍ 162 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ ദിവസങ്ങളില്‍ 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 31നും 40നും ഇടയിലുള്ളവരാണ് രോഗബാധിതര്‍.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഇന്നലെ മാത്രം 391 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതര്‍ 11,379. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 34 പേര്. ആകെ 659. അഹമ്മദാബാദിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്, 8420. 1,43,599 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. രോഗമുക്തരായവര്‍ 4,499. 4,23,882 പേരാണ് നിരീക്ഷണത്തിലുള്ളത്.
തമിഴ്നാട്ടില്‍ വൈറസ് ബാധിച്ചവര്‍ 11,224 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 600 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 78 പേര് മരിച്ചു. 6,974 പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ട്. 4,172 പേര് രോഗമുക്തരായി.
നാലാം സ്ഥാനത്തുള്ള ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 299 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ബാധിതരുടെ എണ്ണം 10,054. മരണം 160 ആയി. വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലുണ്ടായത്. പുതിയതായി 140 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. ആകെ 5,342 പേര്. മരണം 133. 4,977 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച മധ്യപ്രദേശില്‍ മരണം 248 ആയി. കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തിയ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്നവരെല്ലാം ഭോപ്പാലിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. 2,326 പേര് നിലവില്‍ ചികിത്സയിലുണ്ട്. 2,403 പേര് രോഗമുക്തരായി.
ഉത്തര്‍പ്രദേശില്‍ വൈറസ് ബാധിതരുടെ എണ്ണം 4,259 ആയി. മരണം 104. 1,714 പേര് ചികിത്സയിലുണ്ട്. രോഗമുക്തരായവര്‍ 2,441. പശ്ചിമബംഗാളില്‍ മരണം 238 ആയി. രോഗബാധിതര്‍ 2,677. ആന്ധ്രാപ്രദേശില്‍ 52 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 705 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,527 പേര്‍ക്ക് രോഗം ഭേദമായി. 50 പേര് മരിച്ചു. ബിഹാറില്‍ ആറ് പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതര്‍ 1,326. മരണം എട്ട്. 475 പേര്‍ക്ക് രോഗം ഭേദമായി.
ഒഡീഷയില്‍ 48 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. ആകെ ബാധിതര്‍ 876. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാള്‍, സൂററ്റ്, ബെംഗളൂരു, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ് ഇവര്‍.
വൈറസ് വ്യാപനത്തിന്റെ രണ്ടാം വരവില്‍ ഗോവയില്‍ ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ക്ക് രോഗം ബാധിച്ചു. മുംബൈയില്‍ നിന്നെത്തിയവരാണ് ഇവരെല്ലാം. 350 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. എഴുപത് ഫലങ്ങള്‍ കൂടി വരാനുണ്ട്. ആകെ ബാധിതര്‍ 29.
ജമ്മു കശ്മീരില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേരും വൈറസ് ബാധിതരെ ചികിത്സിച്ചവരാണ്. കശ്മീരില്‍ ആകെ ബാധിതരുടെ എണ്ണം 1,183. മരിച്ചവര്‍ 13.
പ്രതികരിക്കാൻ ഇവിടെ എഴുതുക: