തിരുവനന്തപുരം: അബുദാബിയിലെ പരിശോധനയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവര്‍ രോഗവിവരം മറച്ച് വച്ച് സംസ്ഥാനത്ത് എത്തിയ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. അബുദാബിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളലെത്തിയ കൊട്ടാരക്കര സ്വദേശികളായ മൂന്നുപേരാണ് രോഗ വിവരം മറച്ചുവച്ച് യാത്ര നടത്തിയത്. തൃക്കരുവ അഷ്ടമുടി സ്വദേശി, ചന്ദനത്തോപ്പ് കുഴിയം സൗത്ത് സ്വദേശി, ചിറക്കര പുത്തന്‍കളം സ്വദേശികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് രോഗം മറച്ച് വച്ച് വിമാന യാത്ര നടത്തിയ സംഭവം പുറത്ത് വരുന്നത്.
അബുദാബിയില്‍ നിന്നും ഈ മാസം 16ന് ആണ് ഐഎക്സ് 538 വിമാനത്തില്‍ മൂവരും തിരുവന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവര്‍ക്ക് പ്രത്യേക രോഗ ലക്ഷണം ഇല്ലാത്തതിനാല്‍ കൊല്ലം കൊട്ടാരക്കയിലെ കിലയിലെ കോറന്റൈന് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. രണ്ട് പേര് ഒരു ബസിലും ഒരാള്‍ മറ്റൊരു ബസിലുമായാണ് യാത്ര നടത്തിയത്. ഇവരുടെ സംസാരിത്തില്‍ നിന്നും ബസിലുള്ളവര്‍ വിവരം മനസ്സിലാക്കിയതോടെ പോലീസില്‍ അറിയിച്ചു. കൊട്ടാരക്കരയില്‍ എത്തിയ ഉടനെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപ്പോള്‍ തന്നെ ഇവരുടെ ശ്രവങ്ങള്‍ പരിശോധനയക്ക് അയച്ചു.
ഇന്നലെ വന്ന പരിശോധനാഫലത്തില്‍ മൂവരും പോസറ്റീവ് ആണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വിമാനത്തില്‍ വന്ന വന്ന മുഴുവന്‍പേരുടെയും ശ്രവങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ക്വാറന്റൈന് ലംഘിച്ച 16 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: