ശാസ്താംകോട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച് സാധുക്കളെ സഹായിച്ചുവന്ന താമരയണ്ണന് എന്ന ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറികരോട്ടയ്യത്ത് വീട്ടില്‍ യശോധരന് കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ അടക്കം വാര്‍ത്താപ്രധാന്യം നേടിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്തടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ബിജെപിയുടെ കൊടികളുമായി ഓട്ടോറിക്ഷയില്‍ പ്രചാരണം നടത്തിയിരുന്നു താമരയണ്ണന്.
എന്നാല്‍, ആഴ്ചകള്‍ക്ക് മുന്‍പ് ലോക്ക്ഡൗണ്‍ സമയത്താണ് താമരയണ്ണന്റെ ഓട്ടോ അടിച്ചു തകര്‍ത്തത്. ഇരുകാലും തളര്‍ന്ന ശൂരനാട് സ്വദേശിയായ വൃദ്ധനെയും ഭാര്യയെയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. മോദിയുടെ ഫോട്ടോ എടുത്തു മറ്റെടാ എന്ന് ആക്രോശിച്ചായിരുന്നു ഇത്. ഓട്ടോയുടെ മുന്നില്‍ മുകളില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം അടിച്ചു തകര്‍ത്തു. മുന്നിലും പിന്നിലുമുള്ള ക്രാഷ് ഗാഡും ഫിറ്റിങ്ങ്സും അടിച്ചു പൊട്ടിച്ചു. തൊടിയൂര്‍ ലക്ഷം വീട്ടില്‍ ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഷാനവാസിനൊപ്പം 15 പേരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ കത്തിക്കാനായിരുന്നു ശ്രമം. ബഹളം കേട്ട് ആളുകളെത്തിയതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞത്. ഭാഗികമായി തകര്‍ന്ന ഓട്ടോയില്‍ തന്നെ വൃദ്ധദമ്പതികളെ സുരക്ഷിതരായി വീട്ടിലെത്തിച്ച ശേഷമാണ് യശോധരന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്കമാണ് മറ്റൊരു വാര്‍ത്ത ഏഷ്യാനെറ്റ്, ദേശാഭിമാനി അടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലൈസന്‍സ് ഇല്ലാതെ ഓട്ടോയോടിച്ചതിന് യശോധരനെ അറസ്റ്റ് ചെയ്തു എന്നായിരുന്ന വാര്‍ത്ത. വലിയ ക്രിമിനല്‍ കുറ്റകൃത്യം ചെയ്ത തരത്തിലായിരുന്നു ഈ മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്ത്. ഇടതു ജിഹാദികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വാര്‍ത്തയ്ക്ക് വന്‍ പ്രചാരണം നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ചില നാട്ടുകാര്‍ താമരയണ്ണനെ കാണാന്‍ വീട്ടിലെത്തിയത്. എന്നാല്‍, കുറച്ചു കമ്പുകള്‍ ചേര്‍ത്ത് ഷീറ്റ് മേഞ്ഞ ഒരു ഷെഡായിരുന്നു താമരയണ്ണന്റെ വീട്. ഇത് സോഷ്യല്‍മീഡിയ വഴി ചിലര്‍ പുറത്തുവിട്ടു. ഇതേത്തുടര്‍ന്നാണ് സ്ഥലത്തെ സംഘപരിവാര്‍, സേവാഭാരതി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും യശോധരന് വീട് നിര്‍മിച്ചു നല്കാന് തീരുമാനിച്ചതും. ദ്രോഹിക്കാന്‍ വേണ്ടിയാണെങ്കിലും താമരയണ്ണന്റെ ലൈസന്‍സ് വാര്‍ത്ത വലിയ പ്രധാന്യത്തോടെ നല്കിയ മാധ്യമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഇപ്പോള്‍ നന്ദി പറയുകയാണ്. അവര്‍ കാരണം താമരയണ്ണന് ഒരു നല്ല വീട് സ്വന്തമാകുന്നു എന്നതിനാല്‍.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: