തിരുവനന്തപുരം: ബസ് ചാർജ് വർദ്ധനയ്ക്ക് പുറമേ നികുതിയിളവും ഡീസല്‍ സബ്സിഡിയും ആവശ്യപ്പെട്ട് ബസ് ഉടമകളുടെ സംഘടന. മിനിമം ചാര്‍ജ് 20 രൂപയാക്കി രണ്ടര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കില്‍ ചാര്‍ജ് കൂട്ടണം. ഇക്കാര്യം ഗതാഗത മന്ത്രിയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന് പറഞ്ഞു.
240 കി.മി. ഒരു ദിവസം സര്‍വ്വീസ് നടത്തുന്ന ബസിന് ഡീസല്‍ ചിലവ് മാത്രം 4200 രൂപയോളം വരും. ജീവനക്കാരുടെ വേതനമടക്കം പ്രതിദനം 9000 രൂപയോളം ചെലവുണ്ടാകും. 23 യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന ബസിന്, യാത്രാനിരക്ക് ഇരട്ടിയാക്കിയാലും ഒരു ദിവസം ഈ വരുമാനം കണ്ടെത്താന്‍ പ്രയാസമാകുമെന്നും സ്വകാര്യ ബസുടമകള്‍ പറയുന്നു.
ഇന്‍ഷുറന്‍സ് പുതുക്കല്‍ അടക്കം ഒരു ബസ് ഇനി പുറത്തിറക്കണമെങ്കില്‍ കുറഞ്ഞത് ഒന്നരലക്ഷത്തോളം മുടക്കേണ്ടി വരും. രണ്ട് മാസത്തോളാമായി നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്റെ മുന്‍ഭാഗത്തെ രണ്ട് ടയറെങ്കിലും മാറ്റേണ്ടി വരും. ബസ് ഓടാത്തതിനാല്‍ ബാറ്ററികള്‍ പ്രവര്‍ത്തനക്ഷമമല്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് മുന്നോടിയായി പെയിന്റിംഗ് പണികള്‍ പൂര്‍ത്തിയാക്കണമെന്നും സ്വകാര്യ ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചു.
ബസുകളിൽ 20 പേരിൽ താഴെ ആളുകളെ വെച്ച് യാത്ര നടത്തിയാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഗതാഗത മന്ത്രിയും അറിയിച്ചിട്ടുണ്ട്. ഇരട്ടി ചാർജ് ഈടാക്കിയാൽ പോലും ആ നഷ്ടം പരിഹരിക്കാനാകില്ല. ഈ സാഹചര്യത്തിൽ അന്തർ സംസ്ഥാന ബസ് സർവീസുകളെക്കാൾ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിൻ സർവീസുകളാണെന്നും മന്ത്രി പറഞ്ഞു. 250 ബസുകളേക്കാൾ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോൾ പല സ്റ്റോപ്പുകളിലും നിർത്തേണ്ടിവരും. ട്രെയിനാകുമ്പോൾ അതിന് പരിധിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: