ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തുന്ന മുസ്ലിം യുവതികളെ ലക്ഷ്യമിട്ട് ഇസ്ലാം മതമൗലികവാദികളുടെ വിളയാട്ടം. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ആസൂത്രിതമായി ഹിന്ദുക്കളുടെ കടകളെ ലക്ഷ്യമിട്ട് അക്രമിസംഘം അതിക്രമം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ദാവന്‍ഗരെയില്‍ പ്രശസ്തമായ ബിഎസ് ഛന്നബാസപ്പ ആന്‍ഡ് സണ്‍സ് എന്ന വസ്ത്രവില്പന ശാലയില്‍ നിന്നിറങ്ങിയ മുസ്ലീം യുവതികളാണ് ഒരു കൂട്ടം മതമൗലിക വാദികളുടെ അതിക്രമത്തിന് ഇരയായത്.
റംസാന് മാസത്തില്‍ ഹിന്ദുക്കളുടെ കടയില്‍ നിന്ന് എന്തിന് സാധാനം വാങ്ങിയെന്ന് ചോദിച്ചായിരുന്നു അതിക്രമം. ഓറഞ്ച് നിറത്തിയുള്ള കവറുകളിലായിരുന്നു ഇവരുടെ കൈയില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നത്. ഈ കവറുകള്‍ അക്രമികള്‍ തട്ടിയെടുക്കുകയും ഇത് കാവി നിറമാണെന്നും ഇതു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഈ സംഘം ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് കവറുകള്‍ കൈവശപ്പെടുത്തി നശിപ്പിക്കുകയും അതിലെ വസ്ത്രങ്ങള്‍ യുവതികള്‍ക്ക് നല്കിയ ശേഷം ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി വിടുകയുമായിരുന്നു. സാധനം വാങ്ങിയ കടയില്‍ പോയി വസ്ത്രങ്ങള്‍ തിരികെ നല്‍കാനും ഈ അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്.
ദാവന്‍ഗരെയിലെ തന്നെ മറ്റൊരു വസ്ത്രവില്പന ശാലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന മുസ്ലിം യുവതിയെ മറ്റൊരു കൂട്ടം ഇസ്ലാം മതമൗലികവാദികള്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവിന്നിട്ടുണ്ട്. തങ്ങള്‍ സാധനം ഒന്നും വാങ്ങിയില്ലെന്ന് യുവതി പറയുന്നെങ്കിലും അതു കണക്കിലെടുക്കാതെ ഓട്ടോറിക്ഷയിലേക്ക് യുവതിയെ നിര്‍ബന്ധിച്ച് എത്തിച്ച് പറഞ്ഞുവിടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതിക്കൊപ്പമെത്തിയ കൂട്ടുകാരും ഇതേസമയം ഓട്ടോയില്‍ കയറുന്നുണ്ട്. ഈ കടയില്‍ നിന്ന് സാധനം വാങ്ങരുതെന്ന് മുന്‍പ് പറഞ്ഞിട്ടില്ലേ എന്നതടക്കം ഭീഷണിയാണ് ഈ സംഘം ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: