മാഡ്രിഡ്: ഈ ആഴ്ച മുതല്‍ ഗ്രൂപ്പ് പരിശീലനം നടത്താന്‍ ലാ ലിഗ ടീമുകള്‍ക്ക് സ്പാനിഷ് സര്‍ക്കാര്‍ അനുമതി നല്കി. കളിക്കാര്‍ വ്യക്തിഗത പരിശീലനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കൊറോണയെ തുടര്‍ന്ന് സ്പെയിനിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും എല്ലാ ലാ ലിഗ ടീമുകള്‍ക്കും ഗ്രൂപ്പ് പരിശീലനം ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
മാഡ്രിഡ്, ബാഴ്സലോണ നഗരങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരരുത്തിയിട്ടില്ല. ഈ നഗരങ്ങളിലെ ടീമുകളായ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കും രണ്ടാംഘട്ട പരിശീലനവുമായി മുന്നോട്ടുപോകാം. പക്ഷെ ഒരു സെഷനില്‍ പരിശീലനം നടത്താന്‍ പത്ത് കളിക്കാരെ അനുവദിക്കൂ. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ നഗരങ്ങളിലെ ടീമുകള്‍ക്ക് ഒരു സെഷനില്‍ പതിനാല് കളിക്കാരെ പങ്കെടുപ്പിക്കാം. ക്ലബ്ബുകളും കളിക്കാരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പരിശീലനത്തിന് എത്തുന്ന കളിക്കാരെയും മറ്റ് ജീവനക്കാരെയും എല്ലാ ദിവസവും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കണം.
ജൂണ്‍ പന്ത്രണ്ടിന് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയ ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ് ഇപ്പോള്‍ നിലപാട് മാറ്റി. ഫുട്ബോള്‍ എപ്പോള്‍ തിരിച്ചുവരുമെന്ന തനിക്കറിയില്ല. മിക്കവാറും ജൂണ്‍ പത്തൊമ്പതിന് ആരംഭിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: