Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമമന്ത്ര ലഹരി

പന്ത്രണ്ടു വയസ്സില്‍ വിവാഹ മണ്ഡപവേദിയില്‍ നിന്ന് വിരക്തനായി രാംദാസ് ആത്മീയ സഞ്ചാരം തുടങ്ങിയെന്നാണ് വിശ്വാസം.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 18, 2020, 03:00 am IST
in Samskriti

‘എന്റെ ശരീരം നിങ്ങളോടൊപ്പം ഇന്നില്ലെങ്കിലും എന്റെ ഗ്രന്ഥങ്ങളിലൂടെ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവും’. പുണ്യ പുരുഷനായ സമര്‍ഥ് രാംദാസിന്റെ വചനാമൃതം കാലങ്ങളിലൂടെ ഒഴുകി ഇന്നും മഹാരാഷ്‌ട്രയില്‍ മുഴങ്ങിക്കേള്‍ക്കുന്നു. ഔറംഗാബാദിലെ ഗോദാവരീ തീരത്തെ ജംബഗ്രാമത്തില്‍ 1608 ലാണ് ഭക്തി സംസ്‌കൃതിയുടെ പാവന നാമധേയമായ രാംദാസ് ജനിക്കുന്നത്. മാതാപിതാക്കളായ രണുബാബിയും സൂര്യാജി തോസറും കുഞ്ഞിനു നല്‍കിയ പേര് നാരായണ്‍ സൂര്യാജി തോസര്‍ എന്നാണ്. സൂര്യദേവനും ശ്രീരാമനുമാണ് കുടുംബദേവതകള്‍. ശ്രീരാമനെയും ഹനുമാനെയും ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ആരാധിച്ച രാംദാസ് എന്നു വിളികൊണ്ട ആ യോഗിവര്യന് ശ്രീരാമദര്‍ശന സൗഭാഗ്യമുണ്ടായെന്ന് ഐതിഹ്യമുണ്ട്. ‘ശ്രീരാം ജയറാം ജയ ജയ രാം’  എന്ന മന്ത്രവുമായി സഞ്ചരിച്ച രാംദാസിന് ‘സമര്‍ഥ്’ ബിരുദവും അഷ്ടസിദ്ധികളും നല്‍കിയത് ശ്രീരാമന്‍ തന്നെയെന്ന് പഴങ്കഥകള്‍ പറയുന്നു.  

പന്ത്രണ്ടു വയസ്സില്‍ വിവാഹ മണ്ഡപവേദിയില്‍ നിന്ന് വിരക്തനായി രാംദാസ് ആത്മീയ സഞ്ചാരം തുടങ്ങിയെന്നാണ് വിശ്വാസം. നാസിക് ജില്ലയിലെ രാമലക്ഷ്മണ സങ്കേതമായിരുന്ന പഞ്ചവടി സന്ദര്‍ശിച്ച ശേഷം ഗോദാവരി, നന്ദിനി നദികളുടെ സംഗമസ്ഥാനമായ തക്ലി ഗ്രാമത്തിലെത്തി അദ്ദേഹം ഏറെ നാള്‍ തപസ്സിരുന്നു. രാമനെ സാക്ഷാത്ക്കരിച്ച രാംദാസ് 1632 കളിലാണ് സുദീര്‍ഘമായ തീര്‍ഥാടന പര്യടനമാരംഭിക്കുന്നത്. ആത്മീയ പൈതൃകത്തിന്റെ വേരു തേടിയുള്ള ആ യാത്ര ഐതിഹാസികമായിരുന്നു. ഇടയ്‌ക്കിടെ വിവിധ ഗുഹകളില്‍ നടത്തിയ ഏകാന്തധ്യാനം ആത്മീയോര്‍ജത്തിന് പുതുമാനമേകി. തക്ലി, ചന്ദ്രഗിരി, ഷിന്‍വാടി, ഹെല്‍വാല്‍ തുടങ്ങിയ ആ ധ്യാനഗുഹകള്‍  ഇന്നും ഭക്തജനങ്ങളുടെ തീര്‍ഥാടന കേന്ദ്രങ്ങളാണ്.  

മാനവിക ദുരന്തങ്ങളും, ദാരിദ്ര്യവും, അധിനിവേശ ശക്തികളുടെ നിഷേധവൃത്തികളും കൊണ്ട് പൊറുതി മുട്ടിത മധ്യകാല ഭാരതത്തിന്റെ നേര്‍ച്ചിത്രങ്ങളാണ് ‘അസ്മാനി സുല്‍ത്താനി’, ‘പരചക്ര നിരൂപണം’  എന്നീഗ്രന്ഥങ്ങളില്‍ രാംദാസ് വിവരിക്കുന്നത്. ജനങ്ങളില്‍ നന്മയും പ്രസാദാത്മകതയും ആത്മവിശ്വാസവും പകരാനാണ് നൂതനമായൊരു ഭക്തി സമ്പ്രദായം ഗുരു ആവിഷ്‌ക്കരിച്ചത്. 1644 ല്‍ ചഫല്‍  ഗാമത്തില്‍ ശ്രീരാമന്റെ തേജോമയമായ വിഗ്രഹം പ്രതിഷ്ഠിച്ച് സംഘടിപ്പിച്ച ‘രാമജന്മോത്സവം’ നാടിനേകിയത് ഉജ്വലമായ കരുത്തും പ്രതീക്ഷയുമായിരുന്നു. ശക്തിഭക്തി പ്രതീകമായ ശ്രീഹനുമാനെ മുന്‍നിര്‍ത്തി ‘അധ്വാനിക്കുക, അനീതിയെ ചെറുക്കുക, ഐക്യത്തോടെ മുന്നേറുക’ എന്ന രാംദാസിന്റെ അമൃതഘോഷണം കേട്ട് നാടുണര്‍ന്നു.  

ഗൃഹസ്ഥധര്‍മവും സ്ത്രീ ശക്തിയും ജീവിത മൂല്യങ്ങളും ആത്മദര്‍ശനങ്ങളുമാണ് ഗുരു പ്രചരിപ്പിച്ചത്. അസംഖ്യം പാഠശാലകളിലൂടെ വിദ്യാമൃതമേകി മുന്നേറിയ രാംദാസ് മാതൃശക്തിയുടെ മഹത്വം തുറന്നു കാട്ടി സ്‌ത്രൈണസങ്കല്‍പങ്ങള്‍ക്ക് നവമാനം നല്‍കുകയായിരുന്നു. ജാതിമതലിംഗാതീതമായ മാനവതയാണ് രാംദാസിന്റെ ദര്‍ശനപ്പൊരുള്‍. വിവിധ സാഹിത്യ ദാര്‍ശനിക ശാഖകളില്‍ ചലനം സൃഷ്ടിച്ചവയാണ് ഗുരു ഗ്രന്ഥങ്ങള്‍. ‘ദാസ്‌ബോധ്’, ‘മനാ ചെ ശ്ലോക്’, ‘കരുണാഷ്ടക്’, ‘രാമായണ കാണ്ഡങ്ങള്‍’,’ആത്മാറാം പഞ്ചക്’, ‘നമ പഞ്ചക്’ ,’ശിവകല്യാണി രാജ’ എന്നീ രചനകള്‍ ഇന്നും ജനസാമാന്യത്തിന് പ്രിയങ്കരമാണ്. ‘ആരതി’ കളില്‍ വിശിഷ്ടമാണ് ‘ഗണേശ ആരതി’യും ‘ഹനുമാന്‍ ആരതി’യും.

‘മറാത്തി സിംഹ’മായ ശിവജിയുടെ സമകാലികനായിരുന്നു രാംദാസ്. ഇരുവരും കഥാപാത്രങ്ങളാകുന്ന മൂല്യവത്തായ കഥകള്‍ ഗുണപാഠങ്ങളാണ്. 1681 ലാണ് സജ്ജന്‍ഗഢില്‍ പൂജനീയ ഗുരുനാഥന്‍ രഘുവീരനില്‍ വിലയം പ്രാപിക്കുന്നത്. രാമരാജ്യത്തിന്റെ  ഐതിഹാസികമായ ആ ധര്‍മവീര്യം ഭാരതീയനെ എന്നും ഉത്തേജിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.