വടശേരിക്കര: ഗവിയിൽ യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയും, ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിച്ച് പോലീസ്. ഗവിയിൽ സ്ഥിരതാമസമാക്കിയ 25 വയസ്സുള്ള യുവതിയാണ് പരാതിക്കാരി.
യുവതിയെ ദീർഘനാളായി അപമാനിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇത് പരാജയപ്പെട്ടതോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതിയും രണ്ടു സുഹൃത്തുക്കളും ചേർന്ന് യുവതിയെയും, രണ്ട് ഇളയമ്മമാരെയും ആക്രമിക്കുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ആക്രമണ സമയത്ത് ഇരയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സഹായിച്ച ചന്ദ്രബോസ്, ശിവകുമാർ എന്നീ യുവാക്കൾക്കെതിരെ കൗണ്ടർ കേസ് എടുക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. അതിനിടെ കുടുംബശ്രീ സംവിധാനം വഴി യുവതിയുടെ പരാതി പിൻവലിക്കാൻ ശ്രമം നടക്കുന്നുണ്ട്.
കേസ് പിൻവലിക്കണമെന്ന് എഡിഎസ് പ്രസിഡന്റും, സെക്രട്ടറിയും യുവതിയെ നിർബന്ധിക്കുന്നതായാണ് അറിയുന്നത്. പാർട്ടിയുടെ സ്വാധിനമുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണെന്ന ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: