ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ടം ഇന്ന് അവസാനിച്ചപ്പോഴാണ് നാലംഘട്ട ലോക്ഡൗണ്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാര്‍ഗ നിര്‍ദ്ദേശം ഉടനെ പുറത്തിറക്കും
നാലാംഘട്ട ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അന്തിമ രൂപം നല്കി. നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഇ- വില്‍പ്പനകള്‍ പുനസ്ഥാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റെഡ്സോണ്‍ മേഖലകള്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ മാറ്റം വരുത്തിയേക്കും. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികളുമായി ചര്‍ച്ച നടന്നുവരികയാണ്. എന്നാല്‍ മെട്രോ സര്‍വീസുകള്‍ 30 വരെ ഉണ്ടാകില്ലെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇത് കൂടാതെ പൊതുഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേകും. ഷോപ്പിങ് മാളുകളും തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.
ലോക്ഡൗണ്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവരും എന്നാണ് സൂചന. ലോക്ഡൗണിന്റെ നാലാം ഘട്ടം മറ്റ് മൂന്ന് ഘട്ടങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: