തിരുവനന്തപുരം : ചെലവ് ചുരുക്കലെന്ന പേരില്‍ സംസ്ഥാനത്തെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സംസ്ഥാനം നടപടികള്‍ ആരംഭിച്ചു. കൊറോണ കാലത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന പേരില്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കാറ്റിപറത്തിയാണ് ഈ നടപടി.
തസ്തികകളുടെ റദ്ദാക്കലിന് ഒപ്പമാണ് പിരിച്ചുവിടല്‍ യാഥാര്‍ഥ്യമാക്കുന്നത്. ജല അതോറിട്ടിയില്‍ ടൈപ്പിസ്റ്റുമാരുടെ 52 തസ്തികകള്‍ റദ്ദാക്കി കഴിഞ്ഞു. കുടാതെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴില്‍ വരുന്ന കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്വയറോണ്മെന്റ് സെന്ററിലെ 50 താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഒരു നോട്ടീസ് പോലും നല്‍കാതെ അവസാനിപ്പിച്ചു.
കൃഷി വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ പരിഹാരനിര്ദേശങ്ങള് നല്കുന്ന പ്രോജക്ടുകളില്‍ ജോലി ചെയ്യുന്നവരും പിരിച്ചുവിടപ്പെട്ടു. മഹാമാരിയോടനുബന്ധിച്ചുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
സാമ്പത്തിക വര്‍ഷാവസാനം താത്കാലിക ജീവനക്കാരില്‍ പലര്‍ക്കും കരാര്‍ പുതുക്കി നല്‍കുമെന്ന് അറിയിച്ചിരുന്നതാണ്. അതാണിപ്പോള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഉന്നത വൃത്തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചിലരെ മാത്രം ജോലിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അത് തീര്‍ത്തും ദുരൂഹമാണ് സര്‍ക്കാരിനും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ക്കും താത്പ്പര്യമുള്ളവരെ മാത്രം നിലനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: