ന്യൂദല്‍ഹി : സ്വാശ്രയ ഭാരതത്തിനായി ഭൂമിയും തൊഴിലും ഉപയോഗപ്പെടുത്തണം. പ്രതിസന്ധികളെ അവസരമാക്കാനാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനായി അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്താമെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേന്റെ അവസാനത്തേതും അഞ്ചാമത്തേതുമായ പ്രഖ്യാപനവേളയിലാണ് ഇക്കാര്യം അറിയിച്ചത്.
അത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രഖ്യാപന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. സാധാരണക്കാരന് അന്ത്യോദയ അന്ന യോജന വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത് ധനമന്ത്രി ചൂണ്ടിക്കാട്ടി. സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായി ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നീ മേഖലകളില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും ധനമന്ത്രി ഊന്നിപ്പറഞ്ഞു.
ലോക്ഡൗണ്‍ കാലത്തും ആവശ്യത്തിന് ജനങ്ങള്‍ക്കായി ഭക്ഷ്യധാന്യമെത്തിച്ച എഫ്‌സിഐയും സര്‍ക്കാരുകളും അഭിനന്ദനം അര്‍ഹിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്തു. ജന്‍ധന്‍ അക്കൗണ്ട് വഴി 20 കോടി സ്ത്രീകള്‍ക്ക് പണം കൈമാറാനായി.
ഇതര സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടിപോയവര്‍ക്ക് ഈ കാലയളവില്‍ അല്‍പം ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. അവര്‍ക്കായി അന്ത്യോദയ അന്ന യോജന, കിസാന്‍ കല്യാണ്‍ യോജന, ജന്‍ധന്‍ യോജന, ഉജ്വല യോജന എന്നീ പദ്ധതികള്‍ വഴി പണം എത്തിച്ചിട്ടുണ്ട്. ഈ തൊഴിലാളികളുടെ മടക്കത്തിനായുള്ള 85% തുകയും കേന്ദ്രസര്‍ക്കാരാണ് വഹിച്ചത്. ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓര്‍ക്കണം. അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രഖ്യാപനങ്ങളില്‍ ചിലത്
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഹിതത്തില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധന
എം.ജി.എന്‍.ആര്‍.ഇ.ജി.എസിന് കീഴില്‍ സര്‍ക്കാര്‍ 40,000 കോടി രൂപ അധികമായി അനുവദിക്കും
മൊത്തം 300 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും
മടങ്ങിയെത്തുന്ന ഇതരസംസ്ഥാനതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മണ്‍സൂണ്‍ കാലത്തും കൂടുതല്‍ ജോലിക്കുള്ള സംവിധാനം
ജല സംരക്ഷണം ഉള്‍പ്പെടെ സ്ഥിരവും ഉപജീവനമാര്‍ഗ്ഗവുമായ ആസ്തികളുടെ എണ്ണം വര്‍ധിപ്പിക്കും
ഉയര്‍ന്ന ഉല്‍പാദനത്തിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും
ആരോഗ്യ മേഖലയിലെ പരിഷ്കാരങ്ങളും പുതിയ നടപടികളും
പൊതു ജനാരോഗ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കും
ആരോഗ്യ മേഖലയിൽ പൊതു ധന വിനിയോഗം വർധിപ്പിക്കും
അടിസ്ഥാന ആരോഗ്യ മേഖലയിലെ നിക്ഷേപം വർധിപ്പിക്കും
ഗ്രാമീണ നഗര മേഖലകളിൽ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങൾകൂടുതലായി സ്ഥാപിക്കും
രാജ്യത്തെ എല്ലാ ജില്ലകളിലും സാംക്രമിക രോഗ പ്രതിരോധആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കും
പരിശോധന ലാബ് ശൃംഖലയെയും ജാഗ്രത ശക്തിപ്പെടുത്തൽ
എല്ലാ ജില്ല ബ്ലോക്ക് അടിസ്ഥാനത്തിൽ സംയോജിത പൊതു ലാബുകൾ
മഹാമാരികളെ ചെറുക്കാൻ ലാബുകളും പൊതു ആരോഗ്യ യൂണിറ്റുകളും
ഗവേഷണം പ്രോത്സാഹിപ്പിക്കൽ
ആരോഗ്യ സംരക്ഷണത്തിനായി ICMR ന് കീഴിൽഒരു ദേശീയ പ്ലാറ്റഫോം
ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ
ദേശീയ ഡിജിറ്റൽ ആരോഗ്യ രൂപ രേഖ പ്രവർത്തികമാക്കൽ
കോവിഡിനുശേഷം ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചു വിദ്യാഭ്യാസം
പിഎം ഇ വിദ്യ- ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിവിധ മോഡുകളുള്ള പ്രവേശനത്തിനായി പ്രത്യേക പരിപാടി
എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് പാഠപുസ്തകങ്ങളും (ഒരു രാഷ്‌ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം)
1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍ (ഒരു ക്ലാസ്, ഒരു ചാനല്‍)
റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം
കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം.
മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍
മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം ഉടന്‍.
സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്‌ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി:
ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും.
പാപ്പരത്വകോഡുമായി ബന്ധപ്പെട്ട നടപടികളിലൂടെ രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കും
പാപ്പരത്വ നടപടികൾ ആരംഭിക്കാനുള്ള കുറഞ്ഞ പരിധി ഒരു ലക്ഷത്തിൽ നിന്നും ഒരു കോടി രൂപയായി ഉയർത്തി
MSME കൾക്കായി പ്രത്യേക പാപ്പരത്വ നിർണയ ചട്ടക്കൂട്
കോവിഡ് 19 നുമായി ബന്ധപ്പെട്ട കടങ്ങൾ ഡീഫോൾട് എന്ന വ്യഖ്യാനത്തിൽ നിന്നും ഒഴിവാക്കാൻ കേന്ദ്ര ഗവൺമെന്റിന് അധികാരം നൽകൽ
കമ്പനി ആക്ട് പാലിക്കുന്നതിലെ പിഴവുകള്‍ ക്രിമനല്‍കുറ്റമല്ലാതാക്കല്‍
ഭേദഗതികള്‍ ക്രിമിനല്‍ കോടതികളിലും എന്‍സിഎല്‍ടികളിലുംകേസ്സുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: