കാസര്‍കോട്: കാസര്‍കോട്ട് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച സിപിഎം പ്രാദേശിക നേതാവിനെതിരേ പോലീസ് കേസെടുത്തു. മഞ്ചേശ്വരം പോലീസാണ് ഇയാള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗസാധ്യതയുമായെത്തിയ ആളുമായി സമ്പര്‍ക്കമുണ്ടായിട്ടും സമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിനാണ് കേസ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. മഞ്ചേശ്വരത്തെ സിപിഎം പ്രവര്‍ത്തകരായ ദമ്പതികളാണ് നിരീക്ഷണം ലംഘിച്ചതായി അധികൃതര്‍ കണ്ടെത്തിയത്. സിപിഎം നേതാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജനപ്രതിനിധിയായ ഭാര്യയെയും മഞ്ചേശ്വരം പോലീസ് പ്രതിയാക്കുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ നിന്ന് ബന്ധുവിനെ ചരക്ക് ലോറിയില്‍ അതിര്‍ത്തിയിലെത്തിച്ച ശേഷം സിപിഎം നേതാവും ഭാര്യയും ചേര്‍ന്ന് കാറില്‍ പൈവളിഗെയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ചരക്കുലോറിയില്‍ തലപ്പാടി അതിര്‍ത്തിയിലെത്തിയ ബന്ധുവിന് നിയമാനുസൃതമുള്ള പാസ് ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: